സ്ത്രീകൾ നവരത്നങ്ങൾ ആണ് പുരുഷന്മാർ സ്വർണവും. വനിതാ ദിനം ആഘോഷമാക്കി അമ്മ സംഘടന.


വനിതാ ദിനമായിട്ട് നിരവധി പരിപാടികൾ ആയിരുന്നു അങ്ങോളമിങ്ങോളമുള്ള ഓരോ സംഘടനകളും നടത്തിയിരുന്നത്. അതിൽ തന്നെ മലയാള സിനിമയുടെ സ്വന്തം ‘അമ്മ സംഘടനാ നടത്തിയ പരിപാടിയും അതിന്റെ വിഡിയോകളും സോഷ്യൽ മീഡിയയിൽ ആരാധകർ ഇരു കയ്യോടെ ഏറ്റെടുത്തിരുന്നു. വനിതാദിനത്തോടെ അനുബന്ധിച്ചു മലയാള സിനിമയിലെ സ്ത്രീ താരങ്ങൾ ഒരുമിച്ച് പങ്കെടുത്തതായിരുന്നു ‘അമ്മ സംഘടനയുടെ വനിതാ ദിനാഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അമ്മയുടെ പ്രസിഡന്റ് ലാലേട്ടൻ ഉൽഘടനം ചെയ്ത പ്രോഗ്രാമിന്റെ വിഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.


മിക്ക സ്ത്രീ താരങ്ങളും വനിതകൾക് വേണ്ടി വേദിയിൽ സംസാരിച്ചിരുന്നു. ഉർവശിയും മേനകയും ഒക്കെ സംസാരിച്ച വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഒരുകാലത്ത് മലയാളികളുടെ ഇഷ്ട താരമായിരുന്ന മേനക സ്ത്രീകളെ പറ്റി സംസാരിച്ചത് ഇപ്രാകാരം ആയിരുന്നു. എല്ലാ പുരുഷന്മാർക്കും നന്ദി അർപ്പിച്ചുകൊണ്ടായിരുന്നു താരം വാക്കുകൾ തുടങ്ങിയത്. തുടർന്ന് സ്ത്രീകൾ എല്ലാം തന്നെ നവരത്നങ്ങൾ ആണെന്ന് താരം പറഞ്ഞു. നവരത്നങ്ങൾ സ്വർണത്തിന്റെ കൂടെ ആകുമ്പോൾ അതിന്റെ സൗന്ദര്യം കൂടുമെന്നും സ്വർണ്ണം എന്ന് പറയുന്നത് പുരുഷന്മാർ ആണെന്നും താരം പറഞ്ഞു.


സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പോലും ഡ്രൈവർ ആയിട്ട് എങ്കിലും ഒരു പുരുഷൻ കൂടെ ഉണ്ടാകണം എന്നും താരം പറയുന്നു. കൂടാതെ ഇടവേള ബാബു അദ്ദേഹം കല്യാണം കഴിക്കാതെ ഇരിക്കുന്നത് വരെ സ്ത്രീകൾക്ക് വേണ്ടിയാണു എന്നും താരം പറഞ്ഞു. അല്ലെങ്കിൽ എന്തിനാ മേനകയോടും ശ്വേതയോടും ഒക്കെ സംസാരിക്കുന്നത് എന്ന് ചോദിക്കുവാൻ ആളുണ്ടാവുമായിരുന്നു. താരം പറഞ്ഞു നിർത്തി.


മലയാള സിനിമയിൽ ഒരു കാലത്ത് മിന്നി തിളങ്ങിയ താരം ആയിരുന്നു മേനക. നൂറ്റി പതിനാറു സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മലയാളത്തിലും തമിഴിലും തെലുഗിലും കന്നടയിലും താരം തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. തമിഴിൽ ആണ് താരം ആദ്യം അഭിനയിച്ചത് എങ്കിലും താരം ഏറ്റവും കൂടുതൽ ആരാധകരെ നേടിയത് മലയാള സിനിമയിൽ ആയിരുന്നു. രാമായി വയസുക്ക് വന്താച്ച് എന്ന തമിഴ് ചിത്രം ആയിരുന്നു താരം അഭിനയത്തിലേക്ക് വന്ന ആദ്യ സിനിമ. പിന്നീട് ഓപ്പോൾ എന്ന മലയാള സിനിമയിലൂടെ താരം മലയാളത്തിലും തന്റെ അരങ്ങേറ്റം നടത്തി.