നീ ആയിട്ട് എനിക്ക് ചീത്തപ്പേര് ഒന്നും ഉണ്ടാക്കി വെക്കരുത്

മേനകയേ അറിയാത്ത മലയാളികൾ കുറവാണ്. ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാനിദ്യം ആയിരുന്നു മേനക. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം തന്നെ മേനക സജീവമായി നിന്നിരുന്നു. പൂച്ചക്കാര് മണികെട്ടും എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് മേനകയും സുരേഷ് കുമാറും തമ്മിൽ പ്രണയത്തിൽ ആകുന്നത്. ഇരുവരുടെയും പ്രണയം അറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളും ഇരുവരെയും ഈ ബന്ധത്തിൽ നിന്ന് പിന്മാറ്റാൻ ശ്രമിച്ചിരുന്നു. ഈ വിവാഹം ശാശ്വതം ആകില്ലെന്നും വിവാഹിതർ ആയാൽ നിങ്ങൾ ഉടൻ തന്നെ വേർപിരിയേണ്ടി വരുമെന്നും ഒക്കെ സിനിമയിൽ ഉള്ള സുഹൃത്തുക്കൾ പോലും ഇരുവരോടും പറഞ്ഞിരുന്നു. എന്നാൽ ഈ ഉപദേശങ്ങളെ ഒക്കെ അവഗണിച്ച് കൊണ്ടാണ് ഇരുവരും വിവാഹിതർ ആയത്. മുൻവിധികൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഇന്നും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. ഇരുവർക്കും രണ്ടു പെൺകുട്ടികളാണ് ഉള്ളത്. രേവതി സുരേഷും കീർത്തി സുരേഷും. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ട് നിന്ന മേനക വർഷങ്ങൾക്ക് ഇപ്പുറം ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് തന്റെ തിരിച്ച് വരവ് നടത്തിയത്.

ഇപ്പോഴിതാ കീർത്തി സുരേഷ് സിനിമയിലേക്ക് എത്തിയ സമയത്ത് താൻ തന്റെ മകൾക്ക് കൊടുത്ത ഉപദേശങ്ങൾ എന്തൊക്കെയാണെന്ന് തുറന്ന് പറയുകയാണ് മേനക. ഒരു അഭിമുഖത്തിനിടയിൽ ആണ് മേനക മനസ്സ് തുറന്നത്. മേനകയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ആഗ്രഹിച്ച് വാങ്ങിച്ച ഒരു ജീവിതം ആണ് ഇപ്പോൾ ഞാൻ ജീവിച്ച് തീർക്കുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കണം എന്നും കുടുംബമായി ജീവിക്കണം എന്നുമൊക്കെ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി മനസ്സിനിണങ്ങിയ ഒരാളെയും കണ്ടെത്തി. ദൈവം സഹായിച്ച് ഇത് വരെ ഉള്ള ജീവിതം സന്തോഷകരമായി തന്നെ മുന്നോട്ട് പോയി. അത് കൊണ്ട് തന്നെ എന്റെ ജീവിതത്തിൽ എനിക്ക് സംതൃപ്തിയും ഉണ്ട്. കീർത്തി സിനിമയിലേക്ക് വരുന്ന സമയത്ത് ഞാൻ രണ്ടു ഉപദേശങ്ങൾ ആണ് അവൾക്ക് നൽകിയത്.

ഒന്ന് ഷൂട്ടിങ് സെറ്റുകളിൽ കൃത്യനിഷ്ടത പാലിക്കുക, രണ്ടു സെറ്റിലുള്ള എല്ലാവര്ക്കും തുല്യ ബഹുമാനം നൽകുക എന്നത്. വർഷങ്ങൾ കൊണ്ട് ഞാൻ ഉണ്ടാക്കി വെച്ച ഒരു പേര് ഉണ്ട് എന്നും ആ പേരിന് നീ ആയിട്ട് ചീത്ത പേര് ഉണ്ടാക്കരുത് എന്നുമാണ് ഞാൻ അവളോട് പറഞ്ഞത്. ഷൂട്ടിങ് സെറ്റിൽ ഉള്ള ഉയർന്നവർ മുതൽ ചെറിയ തട്ടിൽ ഉള്ളവരോട് വരെ ഒരുപോലെ പെരുമാറാൻ ആണ് അവളോട് പറഞ്ഞത്. അവൾക്ക് അഭിനയിക്കാൻ അറിയിലെന്ന്കിൽ കുഴപ്പമില്ല. അപ്പോൾ മേനകയുടെ മകൾക്ക് അഭിനയം വരുന്നില്ല എന്ന് മാത്രമേ ആളുകൾ പറയു. എന്നാൽ മോശം പെരുമാറ്റം ആണെങ്കിൽ അഹങ്കാരി എന്ന പേര് പെട്ടന്ന് കിട്ടുമെന്നും മേനക പറഞ്ഞു.

Leave a Comment