മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മേഘ്ന രാജ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സിനിമ പ്രേമികളെ ഞെട്ടിച്ചതായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. നടി മേഘ്ന രാജിന്റെ ഭര്‍ത്താവ് കൂടിയായ സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. 39 വയസായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. മലയാളസിനിമയില്‍ നിന്നടക്കം താരങ്ങളും മറ്റും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തിക്കഴിഞ്ഞു. തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു മേഘ്നയും ചിരഞ്ജീവി സര്‍ജയും. ഇതിനിടെ അപ്രതീക്ഷിതമായി മരണം കടന്നു വരികയായിരുന്നു. ബംഗളൂരു സ്വദേശിയായ മേഘ്ന തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറുന്നത്. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായെത്തി. 2015 ല്‍ പുറത്തിറങ്ങിയ ഹാലേലൂയ ആയിരുന്നു അവസാന മലയാള ചിത്രം. കഴിഞ്ഞ വർഷമാണ് മേഘ്‌നയ്ക്ക് മകൻ ജനിച്ചത്, ഇപ്പോൾ മകന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം. നീയാണ് ഞങ്ങളുടെ ലോകം, സന്തോഷം, ഞങ്ങളുടെ എല്ലാം, ചീരു, നമ്മുടെ കുഞ്ഞു രാജകുമാരന് ഒന്നാം പിറന്നാൾ. നീ ഇത്ര വേഗം വലുതായെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. പ്രിയപ്പെട്ട മകനെ നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു. നിനക്ക് പിറന്നാൾ ആശംസകൾ എന്നാണ് മേഘ്ന കുറിച്ചത്. നിരവധി പേരാണ് റയാണ് പിറന്നാൾ ആശംസ നേർന്ന് എത്തുന്നത്. കെ ബാലചന്ദർ സംവിധാനം ചെയ്ത കൃഷ്ണലീല  എന്ന തമിഴ് ചിത്രത്തിലായിരുന്നു മേഘ്ന ആദ്യമായി അഭിനയിച്ചത്.

2008-ൽ ഷൂട്ടിംഗ് തുടങ്ങിയ കൃഷ്ണലീല, വളരെ വൈകി വർഷങ്ങൾ കഴിഞ്ഞാണ് റിലീസ് ചെയ്തത്. 2009- ൽ റിലീസായ തെലുങ്കു ചിത്രം ബിന്ദു അപ്പാര  – ആണ് മേഘ്നയുടെ റിലീസായ ആദ്യ ചിത്രം. ആ വർഷം തന്നെ കന്നഡ ചിത്രം പൂണ്ട – യിൽ നായികയായി അഭിനയിച്ചു. 2010-ലാണ് മേഘ്ന രാജ് മലയാളത്തിലെത്തുന്നത്. വിനയൻ സംവധാനം ചെയ്ത യക്ഷിയും ഞാനും-ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് ആഗസ്റ്റ് 15, ബ്യൂട്ടിഫുൾ,നമുക്കു പാർക്കാൻ, മെമ്മറീസ്, ഡോൾഫിൻസ് എന്നിവയുൾപ്പെടെ ഇരുപതോളം മലയാള സിനിമകളിൽ നായികയായി. മലയാളം,തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി അൻപതിലധികം ചിത്രങ്ങളിൽ മേഘ്ന രാജ് അഭിനയിച്ചിട്ടുണ്ട്.