മകന്റെ പേരിന്റെ പ്രത്യേകത അതാണ്, മേഘ്ന മനസ്സ് തുറക്കുന്നു

കഴിഞ്ഞ ദിവസം ആണ് തന്റെ മകന് പേരിട്ട വിവരം മേഘ്ന ആരാധകരുമായി പങ്കുവെച്ചത്. അതിനു മുൻപ് തന്നെ സോഷ്യൽ മേടയിൽ കൂടി തന്റെ മകന് പേരിടാൻ പോകുന്ന വിവരം മേഘ്ന ആരാധകരെ അറിയിച്ചിരുന്നു. റയാൻ എന്നാണ് താരം തന്റെ മകന് പേരിട്ടിരിക്കുന്നത്. ഇപ്പോൾ തൻറെ മകന്റെ പേരിനെ കുറിച്ചും പേരിന്റെ പ്രത്യേകതകളെ കുറിച്ചും  തുറന്ന് പറയുകയാണ് മേഘ്ന. സോഷ്യൽ മീഡിയയിൽ കൂടി ആണ് മേഘ്ന ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

മേഘ്‌നയുടെ വാക്കുകൾ ഇങ്ങനെ,  ഒരു അമ്മയെന്ന നിലയിൽ എന്റെ മകന് വേണ്ടി ഏറ്റവും മികച്ചത് എനിക്ക് ചെയ്യേണ്ടത് ഉണ്ട് എന്ന് പറഞ്ഞാണ് മേഘ്ന കുറിപ്പ് ആരംഭിക്കുന്നത്. അവന്റെ മാതാപിതാക്കൾക്ക് ലഭിച്ചത് പോലെ ലോകത്തിൽ ഏറ്റവും മികച്ചത് തന്നെ അവനും ലഭിക്കണം എന്നും ഒരു ജാതിയും മതവും നോക്കാതെ നിരവധി പേരാണ് ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ചത് എന്നും അതിനു എല്ലാവരോടും ഞങ്ങൾക്ക് നന്ദി ഉണ്ടെന്നും ആണ് മേഘ്ന പറയുന്നത്. മുകളിലുള്ള എല്ലാ ദൈവങ്ങളിൽ നിന്നും ഞങ്ങൾ അനുഗ്രഹം ചോദിക്കുന്നത് ന്യായമായ കാര്യമാണ്. ഇത് എനിക്ക് രണ്ട് ദിശകളിലേക്കും ചെയ്യേണ്ടതായിരുന്നു … എല്ലാത്തിനും ഉപരിയാണ് മനുഷ്യത്വം എന്നാണ് അവന്റെ അച്ഛൻ ഇത്രയും കാലം വിശ്വസിച്ചിരുന്നത്. രണ്ട് പാരമ്പര്യങ്ങളിലെയും മികച്ചത് ആഘോഷിച്ചു! ഒരു യഥാർത്ഥ രാജാവ് തന്നെ ആയിരുന്നു അവന്റെ അച്ഛൻ.

ഇനി അവന്റെ പേരിനെ കുറിച്ച് പറയുകയാണെങ്കിൽ റയാൻ (സംസ്കൃതം) എന്ന പേര് എല്ലാ മതങ്ങളിലും ഉള്ളതാണ്. എല്ലാത്തിലും വ്യത്യസ്ത ഉച്ചാരണം, എന്നാൽ ഒരു ഉറച്ച അർത്ഥം. ഞങ്ങൾ ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ ഞങ്ങളുടെ അഭിമാനത്തെ അവതരിപ്പിക്കുന്നു. ഇവനാണ് ഞങ്ങളുടെ രാജകുമാരൻ, ഞങ്ങളുടെ റയാൻ രാജ് സർജ.” എന്നുമാണ് മേഘ്ന കുറിച്ചത്. കൂടാതെ ജൂനിയർ ചീരുവിനോടും മേഘ്‌ന പറയുന്നത് ഇങ്ങനെ, എന്റെ കുഞ്ഞേ, നീ നിന്റെ പിതാവിനെപ്പോലെ വളരും, അദ്ദേഹം ആളുകളെ അവരായി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. അവർ മനുഷ്യരാശിക്കായി ചെയ്യുന്ന നല്ല ജോലിയോട് അനുകമ്പയോടെ നിന്നു. അമ്മയും അപ്പയും നിന്നെ ഒരുപാട്സ്നേഹിക്കുന്നു, നിനക്ക് മുന്നേറാനുള്ള സമയമായി,  ഒത്തിരി സ്നേഹത്തോടെ ചിരഞ്ജീവി സർജയും മേഘനാ രാജും എന്നും മേഘ്‌ന കുറിച്ച്.