ജീവിതത്തിൽ ഒരു കൂട്ട് വേണ്ടായോ, ചോദ്യത്തിന് മറുപടിയുമായി മേഘ്ന

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മേഘ്ന രാജ്. വർഷങ്ങൾ കൊണ്ട് ടെലിവിഷൻ പരമ്പരകളിൽ സജീവമായ താരത്തിന് നിരവധി ആരാധകർ ആണ് ഉള്ളത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പരയിൽ നായികയായി എത്തിയതോടെയാണ് മേഘ്ന മലയാളി മിനിസ്ക്രീൻ പ്രേഷകരുടെ ശ്രദ്ധ നേടാൻ തുടങ്ങിയത്. മലയാളി നായിക സങ്കൽപ്പങ്ങൾ എല്ലാം ഒത്തിണങ്ങിയ രൂപം ആയിരുന്നു മേഘ്നയുടെത്. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർ മേഘ്നയെ ശ്രദ്ധിക്കാൻ തുടങ്ങി. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് താരം. മലയാളത്തിലും തമിഴിലും ഒരു പോലെ നായിക വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമായ മേഘ്ന ഒരേ സമയം രണ്ടു ഭാഷകൾ ആണ് കൈകാര്യം ചെയ്യുന്നത്. ചന്ദനമഴയിൽ നിന്ന് പിന്മാറിയെങ്കിലും താരം തമിഴിൽ സജീവമായിരുന്നു. എന്നാൽ വിവാഹത്തോടെ താരം കുറച്ച് നാളുകൾ അഭിനയ ജീവിതത്തിനു ഇടവേള നൽകുകയായിരുന്നു.

എന്നാൽ ഇപ്പോൾ അഭിനയ ജീവിതത്തിലേക്ക് വീണ്ടും തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. മികച്ച സ്വീകരണം ആണ് താരത്തിന്റെ രണ്ടാം വരവിലും ആരാധകർ നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരത്തിനോട് അവതാരകൻ ചോദിച്ച ചോദ്യങ്ങളും അതിനു താരം നൽകിയ മറുപടിയും ആണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന കാര്യം എന്താണ് എന്നാണ് താരത്തിനോട് അവതാരകൻ ചോദിച്ചത്. ജീവിതത്തിൽ ഒന്നും നമ്മൾ മറക്കരുത് എന്നും നമ്മളെ നമ്മൾ ആക്കിയതിനു പിന്നിൽ കഴിഞ്ഞ കാലങ്ങൾക്ക് ഉള്ള പങ്കു ഒരുപാട് ആണെന്നും ഇനിയും ജീവിക്കാൻ ഉള്ള പ്രചോദനം ലഭിക്കാൻ വേണ്ടി ഒന്നും മറക്കാതെ തന്നെ ജീവിക്കുന്നതാണ് നല്ലതെന്നും ആണ് താരം പറഞ്ഞ മറുപടി.

ഇനി ഒരു റിലേഷനിൽ താൽപ്പര്യം ഉണ്ടോ എന്നാണ് അവതാരകൻ ചോദിച്ച അടുത്ത ചോദ്യം. ഇപ്പോൾ ഞാൻ സിംഗിൾ ആണെന്നും മിങ്കിൾ ആകാൻ ഒട്ടും താൽപ്പര്യം ഇല്ലെന്നും ആണ് താരം നൽകിയ മറുപടി. ജീവിതത്തിൽ പ്രധാനമായും വേണ്ടത് മനസമാധാനം ആണെന്നും ഇപ്പോൾ അത് ഉണ്ടെന്നും ആണ് താരത്തിന്റെ മറുപടി. ആദ്യ  പ്രണയം ആരോടായിരുന്നു എന്ന ചോദ്യത്തിന്  പ്രണയം നൃത്തത്തിനോട് ആണെന്നും നൃത്തം ആണ് എനിക്ക് എല്ലാം എന്നും മേഘ്ന പറഞ്ഞു.