ഫിറ്റ്നെസ്സിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തിയ ആൾ ആയിരുന്നു ചീരു

തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരദമ്പതികൾ ആയിരുന്നു മേഘ്ന രാജ്ഉം ചിരഞ്ജീവി സർജയും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും തമ്മിൽ വിവാഹിതർ ആയത്. സന്തോഷപൂർവമുള്ള രണ്ടു വർഷങ്ങൾ ആയിരുന്നു വിവാഹശേഷം കടന്ന് പോയതും. ആരാധകരെ പോലും അസൂയ തോന്നിപ്പിക്കും വിധമുള്ള പ്രണയമായിരുന്നു വിവാഹശേഷവും ഇരുവരും തമ്മിൽ. എന്നാൽ മേഘ്ന മകനെ മൂന്ന് മാസം ഗർഭിണി ആയിരുന്നപ്പോൾ ആണ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം ഉണ്ടാകുന്നത്. വിവാഹം കഴിഞ്ഞു രണ്ടു വർഷങ്ങൾ മാത്രമായിരുന്നു അപ്പോൾ ആയത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ആർഭാടപൂർണം ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സന്തോഷം മാത്രം നിറഞ്ഞ ജീവിതത്തിന് എന്നാൽ അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ചിരഞ്ജീവിയുടെ മരണദിവസം തകർന്നിരുന്നു മേഘയുടെ മുഖം ഓരോ സിനിമ പ്രേമികളുടെയും മനസ്സിൽ ഇപ്പോഴും ഉണ്ട്. തന്റെ ചീരുവിനെ കുറിച്ച് പറയാൻ ഇപ്പോഴും നൂറു നാവാണ് മേഘ്നയ്ക് ഉള്ളത്.

പലപ്പോഴും മേഘ്ന ചീരുവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. അത് ആരാധകരുടെ കണ്ണ് നിറയ്ക്കാറും ഉണ്ട്. ഹൃദയാഘാതം മൂലം ആയിരുന്നു ചീരു മരണപ്പെട്ടത്. എന്നാൽ ഫിറ്റ്നെസ്സിൽ ഒരുപാട് ശ്രദ്ധ ചെലുത്തിയിരുന്നു ചീരുവിനെ പോലെ ഉള്ള ഒരാൾക്ക് എങ്ങനെ ആണ് ഹൃദയാഘാതം ഉണ്ടായത് എന്ന് ഇന്നും തനിക്ക് അറിയില്ല എന്നാണ് മേഘ്ന പറയുന്നത്. മേഘ്‌നയുടെ വാക്കുകൾ ഇങ്ങനെ, ഫിറ്റ്നെസ്സിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരാൾ ആയിരുന്നു ചീരു. അതിനു വേണ്ടി ദിവസവും വലിയ ഒരു സമയം തന്നെ ചീരു മാറ്റിവെയ്ക്കാറും ഉണ്ടായിരുന്നു. അത് പോലെ ഉള്ള ചീരുവിന് എങ്ങനെ ആണ് ഹൃദയാഘാതം ഉണ്ടായത് എന്ന് ഇത് വരെ കണ്ടുപിടിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല എന്നും ഇന്നും ചീരുവിന്റെ മരണത്തിനു എന്താണ് കാരണം എന്ന് കഴിഞ്ഞ ഒന്നര വര്ഷങ്ങളായി ഞാനും ഇന്റർനെറ്റിൽ സെർച്ച് ചെയ്യാറുണ്ട്, എനിക്കും അത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നും മേഘ്ന പറഞ്ഞു.

അത് പോലെ തന്നെ മകനെ കുറിച്ചും വാചാലയായി മേഘ്ന എത്താറുണ്ട്. ചീരു പോയതിനു ശേഷം തന്റെ വയറ്റിൽ വളരുന്ന കുഞ്ഞു ചീരുവിന്റെ പുനർജന്മം ആണെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പ്രസവ സമയത്ത് ജനിക്കുന്നത് ആൺകുഞ്ഞു ആണെന്നെ എന്നോട് പറയാവു എന്ന് ഞാൻ ഡോക്ടറിനോട് പറഞ്ഞിരുന്നു. പ്രസവം കഴിഞ്ഞു കുറച്ച് സസ്പെൻസ് ഇട്ടാണ് ഡോക്ടർ ആൺകുഞ്ഞാണ്‌ ജനിച്ചിരിക്കുന്നത് എന്ന് എന്നോട് പറഞ്ഞത് എന്നും മേഘ്ന പറഞ്ഞു.