ആക്ഷൻ രംഗങ്ങൾക്കും അപ്പുറം നല്ല രീതിയിൽ പെർഫോം ചെയ്യാൻ കഴിവുള്ള ഒരു മികച്ച നടൻ കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരുന്നു


പ്രതിനായക വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടനാണ് മേഘനാഥന്‍.പ്രശസ്ത നടന്‍ ബാലന്‍ കെ നായരുടെ മകനാണ്.1983ല്‍ പുറത്തിറങ്ങിയ അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.കരിയറിലെ ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളായിരുന്നു കൂടുതലും ചെയ്തത് 1993-ൽ ചെങ്കോൽ, ഭൂമിഗീതം എന്നീ സിനിമകളിൽ അഭിനയിച്ചു.

മേഘനാദൻ അറുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു. 1996-ൽ കമൽ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന സിനിമയിൽ മേഘനാദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. 2016-ൽ റിലീസ് ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ മേഘനാദന്റെ അഭിനയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി. ഇപ്പോൾ ഇദ്ദേഹത്തിനെകുറിച്ച് സിനിഫിൽ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

മേഘനാഥൻ ഈ പേര് പരിചയമില്ലാത്ത മലയാളികൾ കാണില്ല! മലയാള സിനിമയുടെ തുടക്കകാലത്ത് മലയാളി സിനിമ സമൂഹത്തെ പിടിച്ചു വില്ലനായ ബാലൻ കെ നായരുടെ മകനാണ് ഇദ്ദേഹം! തൻറെ അച്ഛനെ പോലെ തന്നെ തൻറെ കരിയറിലെ ആദ്യ കാലഘട്ടങ്ങളിൽ വില്ലനായി ആണ് ഇദ്ദേഹം തിളങ്ങിയത്! പിന്നീട് ഇദ്ദേഹം മലയാള മലയാളസിനിമയെ പിടിച്ചു കുലുക്കിയ വില്ലന്മാരിൽ ഒരാളായി മാറി എന്നാണ് പോസ്റ്റിൽ പറയുന്നത് ..

പക്ഷേ ഈ അടുത്തകാലത്ത് ഇറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ തന്റെ സിനിമ ജീവിതത്തിൽ തന്നെ ഒരു വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അദ്ദേഹം ബിഗ് സ്ക്രീനിൽ അവതരിപ്പിച്ചു! മേഘനാഥൻ ചെയ്ത് അച്ഛൻ കഥാപാത്രം മലയാള സിനിമ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി എന്നും പോസ്റ്റിൽ പറയുന്നു ! ഇതോടെ ആക്ഷൻ രംഗങ്ങൾക്കും അപ്പുറം നല്ല രീതിയിൽ പെർഫോം ചെയ്യാൻ കഴിവുള്ള ഒരു മികച്ച നടൻ കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചു!

ജിത്തു ജോസഫ് ഒരുക്കുന്ന കൂമൻ എന്ന് ത്രില്ലർ ചിത്രത്തിലും ഇദ്ദേഹം പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട് ! ആക്ഷൻ ഹീറോ ബിജുവിനു ശേഷം മേഘനാഥ് അഭിനയിക്കുന്ന ഒരു പോലീസ് ചിത്രമാണ് കൂമൻ എന്നുള്ള സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്! കൂമനിൽ പോലീസ് റോഡിൽ എത്തുന്ന ഇദ്ദേഹം വീണ്ടും മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കട്ടെ എന്ന് കരുതുന്നു എന്നാണ് ഇദ്ദേഹത്തിനെക്കുറിച്ച് പറയുന്നത്.