ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന താരം ആണ് മേഘനാഥൻ. ചെയ്‌തവയിൽ കൂടുതലും വില്ലൻ വേഷങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ വില്ലൻ വേഷങ്ങളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നടൻ കൂടി ആയിരുന്നു മേഘനാദൻ. എന്നാൽ ഒരു സമയം കഴിഞ്ഞപ്പോൾ മുതൽ ഇദ്ദേഹം മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷം ആകാൻ തുടങ്ങി എന്നതാണ് സത്യം. പതുക്കെ മലയാളികളും മേഘനാഥൻ എന്ന വില്ലൻ നടനെ മറന്നു എന്നതാണ് സത്യം.
വർഷങ്ങൾക്ക് ഇപ്പുറം ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ കൂടി ആണ് താരം തിരിച്ച് വരവ് നടത്തിയത്. അതും വില്ലൻ വേഷത്തിൽ അല്ലായിരുന്നു. പകരം സഹനടൻ ആയാണ്. ഇപ്പോഴിത താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ഇപ്പോൾ മേഘനാഥൻ എന്ന നടനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ചെറിയ പ്രായത്തിൽ ഇദ്ദേഹത്തെ സ്‌ക്രീനിൽ കാണുന്നതേ ഇഷ്ടം അല്ലായിരുന്നു.. ബുദ്ധിവെച്ചപ്പോൾ ആണ് മനസിലായത് എനിക്ക് അന്ന് പുള്ളിയോട് വെറുപ്പ് തോന്നിയത് ഇദ്ദേഹം ആ വേഷങ്ങൾ ഒക്കെ അടിപൊളി ആയി ചെയ്തത് കൊണ്ടാണെന്ന്. മേഘനാഥൻ. ഇപ്പോൾ പണ്ട് കിട്ടിയ പോലെ വലിയ വേഷങ്ങൾ ഇദ്ദേഹത്തിന് കിട്ടുന്നില്ല, എങ്കിലും കിട്ടുന്നത് ഒക്കെ നീറ്റ് ആയി ചെയ്യാറുണ്ട്.
മേഘനാഥൻ ചെയ്ത വേഷങ്ങളിൽ നിങ്ങളുടെ ഇഷ്ടപ്പെട്ടവ പങ്ക് വെയ്ക്കുമോ എന്നുമാണ് പോസ്റ്റ്. ആളെ കണ്ടാൽ അപ്പൊ “ദെ തള്ളേ” എന്ന ഡയലോഗ് ഓർമ വരും. ആക്ഷൻ ഹീറോ ബിജുവിൽ ആള് നന്നായി ചെയ്ത്, ഒന്നും ചെയ്യാനാവാതെ ഒറ്റപ്പെട്ടുപോയ ഒരവസ്ഥ , ഇതിലും നന്നായി പ്രസ്ന്റ് ചെയ്യാനാവില്ലെന്ന് തോന്നുന്നു. ഒന്നോ രണ്ടോ ഷോട്ടാണെങ്കിലും മേഘനാഥന്റെ കരിയറിലെ മികച്ച ഒരു വേഷവും രംഗവും ആയിരുന്നു ആക്ഷൻ ഹീറോ ബിജുവിലേത്.
ഈ പുഴയും കടന്ന് പടത്തിലെ വില്ലന്‍ വേഷം പിന്നെ ആക്ഷന്‍ ഹീറോയിലെ നിസ്സഹായനായ അച്ഛന്, ഏകദേശം എല്ലാരും 90 കിഡ്സ് ആണെന്ന് തോന്നുന്നു, പഞ്ചാഗ്നി കുറച്ചുപേരെ പറഞ്ഞുള്ളൂ പഞ്ചാഗ്നിയെ മറികടക്കാൻ പറ്റിയൊരു വേഷം ഇല്ല എന്നുതന്നെ പറയാം. ചേച്ചിയുടെ സ്നേഹം തിരിച്ചറിയുമ്പോഴുള്ള ആ ഭാവമാറ്റം, സാക്ഷാൽ ബാലൻ കെ നായരുടെ മകൻ അല്ലെ. കഴിവ് കാണാതിരിക്കില്ലല്ലോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.