ഒരു വിങ്ങൽ അവശേഷിപ്പിച്ചാണ് മേഘമൽഹാർ കടന്നു പോയത്


ഇഖ്‌ബാൽ കുറ്റിപ്പുറത്തിന്റെ കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രം ആണ് മേഘമൽഹാർ. ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സംയുക്ത വർമ്മ ആണ് നായിക വേഷത്തിൽ എത്തിയത്. 2001 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രണയ ചിത്രം എന്ന പേര് സ്വന്തമാക്കുകയായിരുന്നു. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ ഇവരെ കൂടാതെ അണിനിരന്നത്. പൂർണിമ മോഹൻ, ശ്രീനാഥ്, സിദ്ധിഖ്, അംബിക മോഹൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വൈശാഖ് രാജ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അവർ എന്തിനായിരുന്നു ആ ഹലോയിൽ നിർത്തിയത്.കേവലം അപരിചിതരെ പോലെ പെരുമാറാൻ രാജീവനും നന്ദിതയ്ക്കും എങ്ങനെ കഴിഞ്ഞു.

പോയ കാലത്തെ മധുരമായ ഓർമ്മകൾ അവർക്ക് പങ്കുവെയ്ക്കാമായിരുന്നില്ലേ.പറയാൻ ഒരു പാട് വിശേഷങ്ങൾ അവർക്കുണ്ടായിരുന്നിരിക്കാം ഒരു വിങ്ങൽ അവശേഷിപ്പിച്ചാണ് മേഘമൽഹാർ കടന്നു പോയത്.അന്നേ വരെയുള്ള പ്രണയ ചിത്രങ്ങളുടെ സ്ഥിരം ചട്ടക്കൂടിൽ നിന്നും മാറി സഞ്ചരിച്ച ഒരു ചിത്രം.ഒരു നോവൽ വായിക്കുന്ന സുഖത്തോടെ കണ്ടു തീർക്കാവുന്ന മികച്ച സൃഷ്ടി.ഇക്‌‌ബാൽ കുറ്റിപ്പുറത്തിന്റെ കഥയ്ക്ക് കമൽ രചനയും സംവിധാനവും ചെയ്ത ചിത്രമായിരുന്നു ഇത്‌.

ബീന പോളായിരുന്നു എഡിറ്റിംഗ് നിർവ്വഹിച്ചത്.ഒ എൻ വി-രമേശ് നാരായൺ ടീം ആയിരുന്നു ഗാനങ്ങളുടെ അമരക്കാർ.ഇതിലെ പാട്ടുകളെല്ലാം ഇനിയും ഒരു നൂറു വർഷം കഴിഞ്ഞാലും ഈ മണ്ണിൽ തന്നെ നിൽക്കുമെന്ന്‌ ഉറപ്പാണ്. ഏറെ നിരൂപക പ്രശംസയും ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരവും നേടിയിട്ടും ചിത്രം തീയേറ്ററിൽ പരാജയപ്പെട്ടു.ഇപ്പോഴും വീണ്ടും കാണാൻ കൊതിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മേഘമൽഹാർ.

ഒരു അതി മനോഹര ചിത്രം. ഈ ചിത്രത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിൽ കമെന്റുമായി എത്തിയിരിക്കുന്നത്. മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർ എന്നെന്നും ഓർത്തിരിക്കുന്ന ചിത്രം.ഒത്തിരി ഇഷ്ടമുള്ള സിനിമ മികച്ച ഗാനങ്ങളും. നല്ല ഒരു ഫയൽ യു ട്യൂബിൽ ഇല്ല എന്നതാണ് സങ്കടകരം എന്നാണ് ഒരു ആരാധകൻ കുറിച്ച കമെന്റ്.