ഇഖ്‌ബാൽ കുറ്റിപ്പുറത്തിന്റെ കഥയിൽ കമൽ സംവിധാനം ചെയ്ത ചിത്രം ആണ് മേഘമൽഹാർ. ബിജു മേനോൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സംയുക്ത വർമ്മ ആണ് നായിക വേഷത്തിൽ എത്തിയത്. 2001 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രണയ ചിത്രം എന്ന പേര് സ്വന്തമാക്കുകയായിരുന്നു. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ ഇവരെ കൂടാതെ അണിനിരന്നത്. പൂർണിമ മോഹൻ, ശ്രീനാഥ്, സിദ്ധിഖ്, അംബിക മോഹൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പ്രേമികളുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. രാഹുൽ രഘുരാജ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അതെന്തായാലും പ്രേമമല്ല. പിന്നെ കാ മം. എടാ, ഈ ഭൂമിയിൽ ആണുങ്ങളും പെണ്ണുങ്ങളും തമ്മില് ഈ രണ്ട് വകുപ്പേയുള്ളൂ.
പിന്നേം പറയും കൊറേ ഉപവകുപ്പുകൾ. അതൊക്കെ തട്ടിപ്പാ. പ്ലേറ്റോണിക് റിലേഷൻഷിപ്പെന്ന് പറഞ്ഞ് ഒരു ഇൻ്റർനാഷണൽ തട്ടിപ്പുണ്ട്. മേഘമൽഹാറിനെ പറ്റി ചർച്ച ചെയ്യുമ്പോൾ നന്ദിതയുടെയും രാജീവൻ്റെയും പ്രണയത്തെ കുറിച്ച് മാത്രം പറയുന്നവരുണ്ട്. എന്നാൽ എനിക്ക് ശരിക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നത് അഡ്വ ഭൂമിനാഥനുമായാണ്. എത്ര സിമ്പിളായാണ് ഒരാള് “സംശയം” പോലെ ഇഷ്ടം പറയുമ്പോ ‘അതല്ല ഇതാണെന്ന്’ പറഞ്ഞുവച്ച് കൊടുക്കുന്നത് എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഇതിൽ ശ്രീനാഥ് നന്ദിതയുടെ സുഹൃത്തായ കഥാകാരിയെ ചൊറിയുന്നുണ്ട്. ഔ വല്ലാത്ത സ്വഭാവം, ഒരാളെ വെറുതെ അങ്ങ് ഇഷ്ടപ്പെടാനൊക്കെ പറ്റും. നമ്മുടെ കംഫർട്ട് സോൺ ഒക്കെ ആയ ഒരാളെ കിട്ടിയാൽ. അതാണല്ലോ എം ടി പറഞ്ഞു വച്ചേക്കുന്നത്, ശ്രീനാഥ് വല്ലാത്ത ഒരു നഷ്ടം തന്നെയാണ്. വളരെ കരിസ്മ ഉള്ള നടനായിരുന്നു, കഥാപാത്രങ്ങളും അങ്ങനെ തന്നെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.