മലയാളികളുടെ സ്ഥിരം പ്രേത സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രം


സുരേഷ് ഗോപിയെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്ത ചിത്രം ആണ് മേഘസന്ദേശം. 2001 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ സുരേഷ് ഗോപിയെ കൂടാതെ സംയുക്ത വർമ്മ, രാജശ്രീ നായർ, നെപ്പോളിയൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, ഊർമിള ഉണ്ണി, നരേന്ദ്ര പ്രസാദ് തുടങ്ങിയ താരങ്ങളൂം പ്രധാന വേഷത്തിൽ എത്തിയിരുന്നു. അത് വരെ ഉണ്ടായിരുന്ന മുഴുവൻ പ്രേത സങ്കല്പങ്ങളെയും തിരുത്തി കുറിച്ച് കൊണ്ടാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. വലിയ രീതിയിൽ തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രം വീണ്ടും സിനിമ പ്രേമികളുടെ ഇടയിൽ ചർച്ച ആകുകയാണ്. സിനി ഫൈൽ ഗ്രൂപ്പിൽ അനന്ദു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മേഘസന്ദേശം സിനിമ അതിലേ റോസി പ്രേതം അന്ന് വരെ ഉള്ള മലയാള സിനിമ പ്രേത സകൽപ്പങ്ങളെ പൊളിച്ചു അടുക്കിയ പ്രേതം ഞങ്ങൾക്കും വിശപ്പ്‌ ഉണ്ടാക്കിലെ എന്നു പറഞ്ഞു. ആഹാരം കഴിച്ച റോസി പ്രേതം അന്ന് വരെ ചോര മാത്രം ആണ് മലയാള സിനിമ പ്രേതങ്ങളുടെ ഇഷ്ട ആഹാരം എന്ന് ഓർക്കണം നോട്ട് ദാറ്റ് പോയിന്റ്.

പ്രേതങ്ങൾക് ചോര ആഹാരം ആണ്. അത് പോലെ സ്ഥിരം സാരി പ്രേതം എന്നാ പേര് മാറ്റി. ഗൗണും ചാക്ക് പോലത്തെ ഒരു തുണി കെട്ടി വന്നു സ്ഥിരം വരുന്ന സാരി പ്രേത ട്രെൻഡ് മാറ്റിയ റോസി. ഇ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ബിജിഎം ആണ്. പ്രേതെകിച്ചു എടുത്തു പറയേണ്ടത് ലാസ്റ്റ് റോസി എല്ലാം നഷ്ടം ആയി നക്ഷത്രം ആയി ആകാശത്തിലേക്കു പോകുന്ന സീൻ വരുബോൾ ഉള്ള ബിജിഎം ആ സീൻ പോലും സൂപ്പർ ആണ്. അത് പോലെ ആ പാട്ടും മഴമേഘം എന്നാ സോങ്.

പക്ഷേ എനിക്ക് ഇ ഇപ്പോളും കാണുബോൾ ഉള്ള ഒരു സംശയം താൻ വിചാരിച്ചാൽ എല്ലാവരെയും കാണാൻ പറ്റുന്ന അവരുടെ മുൻപിൽ ഇരുന്നു ആഹാരം പോലും കഴിച്ച . റോസി പ്രേതത്തിനു. പിന്നെ എന്ത് കൊണ്ട് അങ്ങനെ തന്നെ ജീവിച്ചു കൂടാ എന്നുമാണ് പോസ്റ്റ്. നിരവധി ആരാധകർ ആണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. ദൈവം എല്ലാ വരവും ആർക്കും മൊത്തമായി എഴുതി കൊടുക്കില്ല . റോസ്സി ടിപ്പിക്കൽ മല്ലു ഗേൾ പോലെ ശാപ്പാട് അടിക്കാനും കളർ ഡ്രസ്സ് ഇടാനും പ്രാങ്ക് ചെയ്യാനും ഉള്ള വരം മാത്രമേ ചോദിച്ചുള്ളൂ എന്ന്നാണ് ഒരു ആരാധകൻ നൽകിയിരിക്കുന്ന കമെന്റ്