ഇത് കുടുംബ വിളക്കിലെ സുമിത്ര തന്നെ ആണോ, പ്രേക്ഷകരെ ഞെട്ടിച്ച് മീര വാസുദേവൻ


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് മീര വാസുദേവ്. നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. എങ്കിൽ തന്നെയും മോഹൻലാലിനൊപ്പം അഭിനയിച്ച തന്മാത്ര ആണ് താരത്തിന് ഏറെ ആരാധകരെ നേടി കൊടുത്തത്. ചിത്രത്തിൽ താരം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അതിനു ശേഷം എന്നാൽ അധികം മലയാള സിനിമകളിൽ ഒന്നും താരം സജീവമായിരുന്നില്ല.

എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം മിനിസ്‌ക്രീനിൽ കൂടി വീണ്ടും തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു താരം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിൽ കൂടിയാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയത്. വളരെ പെട്ടന്ന് തന്നെ മിനിസ്ക്രീൻ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. സുമിത്ര എന്ന കഥാപാത്രത്തെ ആണ് പരമ്പരയിൽ താരം അവതരിപ്പിക്കുന്നത്.

നിരവധി ആരാധകർ ആണ് ഇന്ന് മിനിസ്‌ക്രീനിൽ സുമിത്രയ്ക്ക്ഉള്ളത്. ഇപ്പോഴിതാ മീര വാസുദേവ്റനെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വണ്ണം കുറച്ച് കൂടുതൽ സുന്ദരി ആയുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. നാല് വർഷത്തെ തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇതെന്നും, മാത്രമല്ല, പോഷകാഹാരവും ഇതിനു തന്നെ സഹായിച്ചിട്ടുണ്ട് എന്നും മീര പറയുന്നു.

4 വർഷത്തെ കഠിനാധ്വാനത്തിന്റെയും മികച്ച പോഷകാഹാരത്തിന്റെയും പരിശ്രമമാണ് ആ ശരീരഘടന എന്നും 8 വർഷം മുമ്പ് എന്റെ ഒരു വയസ്സുള്ള മകനുമായി എന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഞാൻ നടത്തിയ ഒരു ഭാരിച്ച യാത്രയാണെന്ന് എന്നെ അറിയുന്നവർക്ക് അറിയാം എന്നും എനിക്ക് 97 കിലോയിൽ കൂടുതൽ ഭാരമുണ്ടായിരുന്നു എന്നും ഞാൻ സ്ഥിരമായി പരിശീലനം നടത്തി എന്നും അത് കൊണ്ട് തന്നെ ഈ ചിത്രങ്ങൾ കഠിനാധ്വാനത്തിന്റെയും എന്നിലുള്ള വിശ്വാസത്തിന്റെയും ആഘോഷമാണ് എന്നും താരം കുറിച്ച് ചിത്രങ്ങൾക്ക് ഒപ്പം.