താങ്കളുടെ ഈ നിലപാട് ശരിയാണെന്നു തോന്നിയിട്ടുണ്ടോ, മറുപടിയുമായി മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് മോഹൻലാൽ. ലക്ഷക്കണക്കിന് ആരാധകർ ആണ് അദ്ദേഹത്തിന് ഉള്ളത്. വില്ലനായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് നായകനായി മാറുകയായിരുന്നു. മലയാള സിനിമയെ തന്നെ രോമാഞ്ചം കൊള്ളിക്കുന്ന തരത്തിൽ ഉള്ള ഡയലോഗുകളും ആക്ഷൻ രംഗങ്ങളും വളരെ അനായാസം ചെയ്തു ഫലിപ്പിക്കാൻ കഴിഞ്ഞ താരം വളരെ പെട്ടന്ന് തന്നെ മലയാള സിനിമയുടെ തന്നെ താരരാജാവായി മാറുകയായിരുന്നു. നൂറിലധികം ചിത്രങ്ങൾ ആണ് മോഹൻലാൽ ഇതിനോടകം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. അതിൽ പകുതിയിൽ ഏറെ സൂപ്പര്ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളും എന്നതിൽ സംശയമില്ലാത്ത കാര്യം ആണ്. സീരിയസ് വേഷങ്ങൾ ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും എല്ലാം വളരെ അനായാസം ചെയ്തു ഫലിപ്പിക്കാൻ കഴിയുന്ന താരം ആരാധകർക്ക് ലാലേട്ടനായി മാറുകയായിരുന്നു. ഇന്നും താര പ്രതിക ഒട്ടും നഷ്ടപ്പെടാത്ത കഥാപാത്രങ്ങളുമായാണ് താരം പ്രേക്ഷകർക്ക് മുന്നിൽ വരുന്നത്.

ഇപ്പോൾ കുറച്ച് നാളുകൾക്ക് മുൻപ് നടി മീര നന്ദൻ അവതാരകയായി എത്തിയ പരുപാടിയിൽ ലാലേട്ടനും എത്തിയപ്പോൾ മീര ലാലേട്ടനോട് ചോദിച്ച ഒരു ചോദ്യവും അതിനു ലാലേട്ടൻ നൽകിയ ഉത്തരവും ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. കുറച്ച് നാളുകൾക്ക് മുമ്പുള്ള ഈ വീഡിയോ ഇപ്പോഴും ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയാണ്. മീരയുടെ ചോദ്യം ഇങ്ങനെ ആയിരുന്നു, മദ്യപാനത്തിന്റെ ദുരന്തഫലങ്ങൾ ബോധ്യപ്പെടുത്തുന്ന സ്പിരിറ്റ് എന്ന സിനിമയിൽ അഭിനയിച്ച താങ്കൾ പാലപ്പഴും മദ്യപിക്കാറുണ്ടെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഒരു നിലപാട് ശരിയാണെന്നു താങ്കൾക്ക് തോന്നിയിട്ടുണ്ടോ എന്നാണ് മീര വേദിയിൽ നിൽക്കുന്ന ലാലേട്ടനോട് ചോദിച്ച ചോദ്യം. എന്നാൽ ഒട്ടും മടി കൂടാതെ തന്നെ അപ്പോൾ തന്നെ ലാലേട്ടൻ ആ ചോദ്യത്തിനുള്ള മറുപടിയും കൊടുത്തു.

ലാലേട്ടന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ഒരു നടൻ എന്ന നിലയിൽ സ്പിരിറ്റ് എന്ന ചിത്രത്തിൽ അഭിനയിക്ക വഴി ഞാൻ എന്റെ സാമൂഹിക പ്രതിബദ്ധത പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു. മോഹൻലാൽ എന്ന വ്യക്തി ചിലപ്പോഴെങ്കിലും മദ്യപിക്കാറുണ്ട്, അഹ് പക്ഷെ എനിക്ക് അഡിക്ഷൻ ലെവലിൽ ഉള്ള ഒരു ശീലം അല്ല, മദ്യം മനുഷ്യ ജീവിതത്തിനെ തന്നെ പ്രതികൂലമായി ബാധിക്കാറുണ്ടെന്നു എനിക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും അത് കൊണ്ട് തന്നെ ഒന്നും അതിന്റെ പരിധി കഴിഞ്ഞു പോകാൻ ഞാൻ അനുവദിക്കില്ല എന്നുമായിരുന്നു മോഹൻലാൽ നൽകിയ മറുപടി.