മഞ്ഞയിൽ അതിസുന്ദരിയായ മീര നന്ദൻ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അവതാരകയായും നടിയായും ആര്‍ജെയായുമൊക്കെ ശ്രദ്ധിക്കപ്പെട്ട താരമാണ് മീര നന്ദൻ. 2008-ൽ ‘മുല്ല’ എന്ന സിനിമയിലൂടെ എത്തിയ മീര, ‘പുതിയ മുഖം’, ‘എൽസമ്മ എന്ന ആൺകുട്ടി’, ‘മല്ലുസിങ്, ‘റെഡ് വൈൻ’ തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് ആണ് മീര ഒടുവിലായി അഭിനയിച്ച സിനിമ. ഇപ്പോള്‍ സിനിമയിൽ സജീവല്ലാത്ത മീര ദുബായിയിൽ ഗോള്‍ഡ് എഫ് എമ്മിൽ ആർജെയാണിപ്പോള്‍. ഇൻസ്റ്റയിൽ സജീവമായ താരം നിരവധി ഗ്ലാമര്‍ ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ചിത്രങ്ങളാണ്. ഇൻസ്റ്റഗ്രാമിൽ കൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.മഞ്ഞ കളർ പാവാട ഉടുപ്പിലും അതീവ സുന്ദരിയായാണ് താരം ഉള്ളത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

ദിലീപ് നായകനായ മുല്ല എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന താരമാണ് നടി മീര നന്ദൻ. മോഡേൺ വേഷങ്ങളിൽ അധികമെത്താറില്ലാത്ത താരമായിരുന്നു നടി മീര. നാടൻ വേഷങ്ങളിൽ കണ്ടു പരിജയമായ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വിഡിയോകളാണിപ്പോൾ ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി ഫോട്ടോഷൂട്ട് നടത്തിവരാറുള്ള ഏട്ടനവധി സിനിമ സീരിയൽ താരങ്ങളെ നമുക്ക് അറിയാവുന്നതാണ്. എന്നാൽ എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്‍തമായ ട്രെൻഡിങ് ഫാഷൻ ലുക്കിലാണിപ്പോൾ മീരയുടെ വരവ്.

സിനിമയിൽ വരുന്നതിനു മുൻപ് നടൻ മോഹൻലാലിന്റെ “ടേസ്റ്റ് ബഡ്സ്” ഉല്പന്നത്തിന്റെ പരസ്യചിത്രത്തിൽ അഭിനയിച്ച മീര ഏഷ്യാനെറ്റ് ചാനലിലെ റിയാലിറ്റി ഷോ “ഐഡിയ സ്റ്റാർ സിങ്ങർ”-ലേക്ക് മത്സരാർത്ഥിയായി തിരഞ്ഞെടുത്തുവെങ്കിലും പ്രോഗ്രാം അവതരിപ്പിക്കുന്ന ആങ്കർ ആയാണു മീരക്ക് അവസരം ലഭിച്ചത്.2008ൽ ലാൽജോസ് സംവിധാനം ചെയ്ത “മുല്ല” എന്ന സിനിമയിലൂടെ മീര നന്ദൻ നായികയായി. “മുല്ല” സിനിമയിലെ അഭിനയത്തിനു ആ വർഷത്തെ നല്ല നവാഗത നായികക്കുള്ള സൌത്ത് ഫിലിം ഫെയർ അവാർഡും ഏഷ്യാനെറ്റ് അവാർഡും കരസ്ഥമാക്കി.

Leave a Comment