പ്രിയപ്പെട്ട നടൻ നിങ്ങൾ ഇതിനു തികച്ചും അർഹനാണ്, നരനൊപ്പമുള്ള ചിത്രങ്ങളുമായി മീര ജാസ്മിൻ

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരിയാണ് മീര ജാസ്‌മിൻ. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി. താരത്തിന്റെ രണ്ടാം വരവിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീര എത്തുന്നത്. കൂടാതെ ഇനി സിനിമയിൽ സജീവമായി തുടരുമെന്നും നടി പറഞ്ഞിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു. മാത്രമല്ല 2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്. 2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മീര പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ നടൻ നരനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം, പുനഃസമാഗമങ്ങളെ സംബന്ധിച്ച ഏറ്റവും നല്ല കാര്യമിതാണ്, അവ നിങ്ങളെ ട്രൈം ട്രാവൽ ചെയ്യാൻ അനുവദിക്കുകയും നിങ്ങളുടെ പാതയിൽ ഊഷ്മളതയും ആർദ്രതയും പ്രകാശവും അനുഭവവേദ്യമാക്കുകയും ചെയ്യും. പ്രിയപ്പെട്ട നരെയ്ൻ, ആ അമൂല്യമായ ഓർമ്മകൾ പുനരുജ്ജീവിപ്പിച്ചതിന് നന്ദി. നിങ്ങൾക്ക് ഏറ്റവും മികച്ചതല്ലാതെ മറ്റൊന്നും ഞാൻ ആശംസിക്കുന്നില്ല. കാരണം നിങ്ങൾ അതിന് തികച്ചും അർഹനാണ് എന്നാണ് നരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചത്

സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവർത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിൻ തന്റെ രണ്ടാം വരവിൽ പറഞ്ഞിരുന്നു എന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്നു കേൾക്കുന്നതു തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. കുറച്ചു നാളുകൾ സിനിമയിൽനിന്നു മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്.’

‘ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജന്റ് ആയ പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്.‌ അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇനി നല്ല കഥാപാത്രങ്ങളും സിനിമകളും തേടിയെത്തട്ടെ എന്നാണ് താരം പറഞ്ഞത്.