നാല്പത്തിലും പതിനേഴിന്റെ ചെറുപ്പം, പുതിയ ചിത്രങ്ങളുമായി മീര ജാസ്മിൻ, ചിത്രങ്ങൾ കാണാം

ഒരുപിടി നല്ല  വേഷങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് മീര ജാസ്മിൻ, സൂത്രധാരനിലൂടെയായിരുന്നു മീര മലയാളം സിനിമയിൽ തുടക്കം കുറിച്ചത്. ലോഹിതദാസ് മലയാളത്തിന് പരിചയപ്പെടുത്തിയ നായികയ്ക്ക് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. ഇടക്കാലത്ത് വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരം ശക്തമായി തിരിച്ചെത്തുകയാണ്. സത്യന്‍ അന്തിക്കാട് ചിത്രം മകളില്‍ ജയറാമിന്റെ നായികയായാണ് മീര തിരിച്ചെത്തിയത്. ഇതിനോടൊപ്പം താരം ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിൽ മീര ജാസ്മിൻ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്. സ്ലിം ലുക്കിലുള്ള ചിത്രങ്ങളാണ് മീര ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നാല്‍പതാം വയസിലും മീരയുടെ മേക്കോവറാണ് ചര്‍ച്ചയാകുന്നത്. ഈ പ്രായത്തിലും പതിനേഴിന്റെ ചെറുപ്പമെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരം കൊണ്ടാണ് അവ ഏറെ ശ്രദ്ധ നേടിയത്, നിരവധി ലൈക്കുകളും കമെന്റുകളുമാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമയുടെയും മകളായിട്ടാണ് മീര ജനിക്കുന്നത് .  ജാസ്മിൻ മേരി ജോസഫ് എന്നാണ് മീരയുടെ യഥാർത്ഥ പേര് . 2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഈ ചിത്രത്തിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും മീര ജാസ്മിൻ നേടിയിട്ടുണ്ട്.

2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്. 2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.ട്ടാ