ജീവിതത്തിൽ പുതിയ തുടക്കവുമായി മീര ജാസ്മിൻ, സ്വാഗതം ചെയ്തു ആരാധകരും

നിരവധി സിനിമകൾ കൊണ്ട് മലയാളികൾക്ക് പ്രിയങ്കരി ആയി മാറിയ നടിയാണ് മീര ജാസ്മിൻ, ഇന്ന് താരത്തിന് യുഎഇ യുടെ ഗോൾഡൻ വിസ ലഭ്യമായിരുന്നു, ഗോൾഡൻ വിസ ലഭിച്ചതിന് പിന്നാലെ താൻ സിനിമയിൽ ഇനി സജീവമായി ഉണ്ടാകും എന്ന് അറിയിച്ചിരിക്കുകയാണ് താരം. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും ഗോൾഡൻ വീസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും നടി പറഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്.2014ൽ വിവാഹ ശേഷം മീര സജീവ അഭിനരംഗത്തു നിന്നും പൂർണ്ണമായി വിട്ടുനിന്നിരുന്നു. ഇപ്പോൾ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിലെ നായികയായി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് മീര ജാസ്മിൻ. അതോടെ താരത്തിന്റെ ആരാധകരും വലിയ ആവേശത്തിൽ ആണ് ഇപ്പോൾ.

ഇപ്പോഴിതാ പുതിയ ഒരു തുടക്കവുമായി എത്തിയിരിക്കുകയാണ് മീര. സോഷ്യൽ മീഡിയയിൽ ഇത് വരെ മീര ജാസ്മിന് യാതൊരു അക്കൗണ്ടുകളും ഇല്ലായിരുന്നു. ഇപ്പോഴിതാ മീര ഇൻസ്റ്റാഗ്രാമിൽ തന്റെ പേരിൽ ഒരു അക്കൗണ്ട് എടുത്തിരിക്കുകയാണ്. മറ്റു താരങ്ങൾ എല്ലാം തങ്ങളുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ച് കൊണ്ടിരുന്നപ്പോൾ മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ചെയ്തത്. ഇപ്പോൾ ഇത് മീരയും ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തിരിക്കുകയാണ്. തന്റെ ആദ്യ ചിത്രവും മീര പോസ്റ്റ് ചെയ്തിരിക്കുകയാണ്. നിരവധി ആരാധകർ ആണ് മീര ജാസ്മിന് സ്വാഗതം നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്. എന്താണ് ഇത് വരെ അക്കൗണ്ട് എടുക്കാഞ്ഞത് എന്നും ഇത് വരെ എവിടെ ആയിരുന്നു എന്നുമൊക്കെ തുടങ്ങിയ കമെന്റുകൾ ആണ് മീരയുടെ ചിത്രത്തിന് ലഭിക്കുന്നത്.

ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് മീര ജാസ്മിന്‍. ദിലീപ് ചിത്രമായ സൂത്രധാരനിലൂടെ ചലച്ചിത്രലോകത്തേക്ക് എത്തിയ മീര മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരമായിരുന്നു.വിവാഹശേഷം വളരെ ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമാണ് മീര ജാസ്മിൻ അഭിനയിച്ചത്, ഒരിക്കൽ എന്ത് കൊണ്ടാണ് താൻ സിനിമയിൽ നിന്നും ഇടവേള എടുത്തത് എന്ന് മീര ജാസ്മിൻ തുറന്നു പറഞ്ഞിരുന്നു, താരത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, തിരുവല്ലയില്‍ നിന്നും വന്ന കുട്ടിയാണ് ഞാന്‍, സാധാരണ ഒരു ഓര്‍ത്തഡോക്‌സ് ഫാമിലിഅവിടെ നിന്നുമാണ് സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചത്.. വലിയ ഇഷ്ട്ടത്തോടെയാണ് ചലച്ചിത്രലോകത്തേക്ക് എത്തിയത് ..അങ്ങനെ രണ്ട് മൂന്ന് സിനിമ കഴിപ്പോൾ ഇഷ്ട്ടം തോന്നിയിട്ട് തന്നെയാണ് ,ഇവിടെ നിന്നത് .പിന്നെ ഒരു ഘട്ടമായപ്പോള്‍ ഞാന്‍ വെറുക്കാന്‍ തുടങ്ങി ഈ സ്ഥലംആരെയും ഞാനായി വേദനിപ്പിക്കാറില്ല ഞാന്‍ അങ്ങനെയുളള ഒരു ആളല്ല.പക്ഷേ ഗോസിപ്പുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു അതുകൊണ്ട് ആണ് ഞാൻ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തത് എന്നാണ് താരം പറഞ്ഞത്

Leave a Comment