വിവാഹം എന്നെ ഒരു തരത്തിലും മാറ്റിയിട്ടില്ല, കാരണം

നിരവധി സിനിമകൾ കൊണ്ട് മലയാളികൾക്ക് പ്രിയങ്കരി ആയി മാറിയ നടിയാണ് മീര ജാസ്മിൻ, ഇന്ന് താരത്തിന് യുഎഇ യുടെ ഗോൾഡൻ വിസ ലഭ്യമായിരുന്നു, ഗോൾഡൻ വിസ ലഭിച്ചതിന് പിന്നാലെ താൻ സിനിമയിൽ ഇനി സജീവമായി ഉണ്ടാകും എന്ന് അറിയിച്ചിരിക്കുകയാണ് താരം. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും ഗോൾഡൻ വീസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും നടി പറഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്.2014ൽ വിവാഹ ശേഷം മീര സജീവ അഭിനരംഗത്തു നിന്നും പൂർണ്ണമായി വിട്ടുനിന്നിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവിന് ഒരുങ്ങിയിരിക്കുകയാണ്താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിൽ കൂടിയാണ് മീര ജാസ്മിൻ തന്റെ തിരിച്ച് വരവ് നടത്താൻ ഒരുങ്ങുന്നത്.

വിവാഹത്തിന് ശേഷം മീര നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വർഷങ്ങൾക് ഇപ്പുറം വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. വിവാഹ ജീവിതം ആരംഭിച്ചതോടെ തനിക് വലിയ മാറ്റങ്ങൾ വന്നതായി തോന്നുന്നില്ല എന്നാണു മീര പറഞ്ഞത്. മീരയുടെ വാക്കുകൾ ഇങ്ങനെ, എല്ലാരും പറയാറുണ്ട് വിവാഹശേഷം ജീവിതത്തിൽ  വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം വിവാഹം കഴിഞ്ഞതോടെ എന്റെ ജീവിതത്തിൽ വലിയ പറയത്തക്ക മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. പരസ്പ്പരം മനസ്സിലാക്കാൻ കഴിയുന്ന ഒരു പങ്കാളിയെ ആണ് നമ്മുടെ ജീവിതത്തിൽ ലഭിക്കുന്നത് എങ്കിൽ നമ്മൾ അങ്ങനെ മാറേണ്ട കാര്യം ഇല്ല. ഉത്തരവാദിത്വങ്ങൾ തീർച്ചയായും കൂടും എന്നുള്ളത് സത്യമാണ്. എന്നാൽ വ്യക്തിപരമായി മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്നും താരം പറയുന്നു.

നമ്മൾ ഒരു ആർട്ടിസ്റ്റ് ആണെങ്കിൽ ആർട്ടിസ്റ്റ് ആയിട്ട് തന്നെ നിലനിൽക്കും. അതിനു നമ്മുടെ പങ്കാളിയും നമ്മൾക്ക് വേണ്ട സപ്പോർട്ട് തന്നാൽ മാത്രം സാധിക്കുന്ന ഒന്നാണ് എന്നുമാണ് മീര പറഞ്ഞത്. അത് പോലെ തന്നെ എല്ലാ മതങ്ങളെയും താൻ ബഹുമാനിക്കുന്നു എന്നും എന്നാൽ ഒരു മതത്തിലും അതിനകവിഞ്ഞ വിശ്വാസം തനിക്ക് ഇല്ല എന്നും എല്ലാമതത്തേയും താൻ ഒരുപോലെ ആണ് കാണുന്നത് എന്നും മീര പറഞ്ഞു.