ഞാൻ മനസ്സിൽ ആഗ്രഹിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഫോൺ എനിക്ക് വന്നു

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് മീര ജാസ്മിൻ, ഇന്ന് താരത്തിന് യുഎഇ യുടെ ഗോൾഡൻ വിസ ലഭ്യമായിരുന്നു, ഗോൾഡൻ വിസ ലഭിച്ചതിന് പിന്നാലെ താൻ സിനിമയിൽ ഇനി സജീവമായി ഉണ്ടാകും എന്ന് അറിയിച്ചിരിക്കുകയാണ് താരം. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുന്ന വേളയിലാണ് താരത്തിന് ഗോൾഡൻ വീസ ലഭിക്കുന്നത്. ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും ഗോൾഡൻ വീസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും നടി പറഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരാജാസ്മിന്‍ മലയാളത്തിൽ തിരിച്ചെത്തുന്നത്.2014ൽ വിവാഹ ശേഷം മീര സജീവ അഭിനരംഗത്തു നിന്നും പൂർണ്ണമായി വിട്ടുനിന്നിരുന്നു. ഇപ്പോൾ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിലെ നായികയായി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് മീര ജാസ്മിൻ. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം സിനിമയിലേക്കുള്ള തന്റെ തിരിച്ച് വരവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു 2019 അവസാനം ഒക്കെ ആയപ്പോഴേക്കും വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വരാം എന്നൊക്ക ഞാൻ ചിന്തിച്ച് തുടങ്ങി. സാന്ത്യൻ അന്തിക്കാട് അങ്കിളിന്റെ ഒരു ചിത്രം ഇപ്പോൾ കിട്ടിയായിരുന്നെങ്കിൽ അതിൽ കൂടി തിരിച്ച് വരാമായിരുന്നു എന്നും സത്യൻ അങ്കിളിനെ ഒന്ന് വിളിച്ചാലോ എന്നുമൊക്കെ ആ സമയത്ത് ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ ഈ കാര്യം ഞാൻ ആരോടും പറയുകയോ സത്യൻ അങ്കിളിനെ വിളിക്കുകയോ ചെയ്‌തിരുന്നില്ല. എന്നാൽ അത് കഴിഞ്ഞു ഒരു ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും സാന്ത്യൻ അങ്കിൾ എന്നെ ഇങ്ങോട്ട് വിളിക്കുകയും പുതിയ ചിത്രത്തിൽ കൂടി തിരിച്ച് വരാമോ എന്ന് ചോദിക്കുകയും ചെയ്തു. ശരിക്കും എനിക്ക് ഒരു അത്ഭുതം ആയിരുന്നു അത്. കാരണം ഞാൻ മനസ്സിൽ ചിന്തിച്ച അതെ കാര്യം തന്നെയാണ് സത്യൻ അങ്കിൾ വിളിച്ച് എന്നോട് ചോദിച്ചത്.

ശരിക്കും ഒരുപാട് സന്തോഷം തോന്നിയിരുന്നു അപ്പോൾ. മലയാള സിനിമയും മലയാളി ആരാധകരും ആണ് തന്നെ ഇത്രത്തോളം  വളർത്തിയത്. ഞാൻ തിരിച്ചു വരവിന് ഒരുങ്ങുന്നു എന്ന വാർത്ത വന്നപ്പോൾ ഒരുപാട് പേരാണ് എന്നെ വിളിച്ച് പിന്തുണ അറിയിച്ചത്. അതിൽ ഒരുപാട് സന്തോഷവും എനിക്ക് ഉണ്ട്. അന്ന് തന്നിരുന്ന അതെ സ്നേഹം അവർക്ക് ഇപ്പോഴും എന്നോട് ഉണ്ടെന്നു എനിക്ക് അതിൽ നിന്നും മനസ്സിലായി. ഇനി സിനിമയിൽ സജീവമായിരിക്കുമോ എന്ന് പലരും ചോദിച്ചു. ഇനി മുതൽ സെലക്ടീവ് ആയെ സിനിമ ചെയ്യൂ. ഇത് കഴിഞ്ഞു നല്ല തിരക്കഥ വന്നാൽ ഉടനെ തന്നെ അടുത്ത ചിത്രവും കാണുമെന്നും താരം അറിയിച്ചു.

Leave a Comment