ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് മീര അനിലും ഭർത്താവും

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മീര അനിൽ. വർഷങ്ങൾ കൊണ്ട് മലയാളം ടെലിവിഷൻ അവതരണത്തിൽ സജീവമായി നിൽക്കുന്ന മീര വളരെ  പെട്ടന്ന് തന്നെ ആരാധകരുടെ ഇടയിൽ സ്ഥാനം നേടിയിരുന്നു.  ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാർസിൽ വർഷങ്ങൾ കൊണ്ട് അവതാരകയായി എത്തുകയാണ് മീര. മീരയുടെ അവതരണം വളരെ പെട്ടന്ന്  തന്നെ മലയാളികളുടെ ശ്രദ്ധ നേടുകയായിരുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപാണ് മീര വിവാഹിത ആയത്. വിഷ്ണുവിനെ ആണ് താരം വിവാഹം കഴിച്ചത്. വിവാഹശേഷമുള്ള തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് മീര എത്താറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളതും. വിഷ്ണു ഒരു വണ്ടി പ്രാന്തൻ ആണെന്ന് മീര  പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സന്തോഷകരമായ  ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇപ്പോൾ ഇരുവരും.

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ പുതിയ സന്തോഷം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മീരയും വിഷ്ണുവും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ഇഷ്ട്ട വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മീരയും വിഷ്ണുവും. ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ ബെനെല്ലിയുടെ ആഢംബര ബൈക്കാണ് മീരയും വിഷ്ണുവും വാങ്ങിയത്. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പരിഷ്ക്കരിച്ച TRK 502 അഡ്വഞ്ചർ ബൈക്കിന് 4.80 ലക്ഷം ആണ് എക്‌സ്-ഷോറൂം വില. ഈ വാഹനം ആണ് ഇപ്പോൾ ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. മീര തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. വിഷ്ണു വലിയ ഒരു വണ്ടി പ്രാന്തന്  ആണെന്നും പുറത്ത് പോകുമ്പോൾ വിഷ്ണു വായ് നോക്കുന്നത് പെൺകുട്ടികളെ അല്ല വണ്ടികളെ ആണെന്നും മീര തമാശ  രൂപേണ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വിഷ്ണുവിനെ പോലെ തന്നെ യാത്രകളെ താനും ഏറെ ഇഷ്ട്ടപെടുന്ന ആൾ ആണെന്നും എന്നാൽ ഇത് വരെ താൻ ഇന്ത്യയ്ക്ക് പുറത്ത് യാത്ര പോയിട്ടില്ല എന്നും മീര പറഞ്ഞിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് ആയിരുന്നു മീരയുടെയും വിഷ്ണുവിന്റെയും വിവാഹം. മാട്രിമോണിയൽ വഴി വന്ന ആലോചന ആയിരുന്നു തങ്ങളുടേത് എന്നും പ്രണയ വിവാഹം അല്ല എന്നും അന്ന് തന്നെ മീര പറഞ്ഞിരുന്നു.