ടിക് ടോക് താരം മീനു ലക്ഷ്മി വിവാഹിതയാകുന്നു

റ്റിക്റ്റോക്കിൽ  കൂടി ഏറെ ശ്രദ്ധേയായ താരമാണ് മീനു ലക്ഷ്മി, ഡാൻസിൽ കൂടിയാണ് മീനു ആരാധകരുടെ മനസ്സ് കീഴടക്കിയത്, ലക്ഷകണക്കിന് ഫോളോവേഴ്സാണ് മീനുവിന് സ്വന്തമായിട്ട് ഉള്ളത്.  ടിക് ടോക്ക് സജീവമായിരുന്ന സമയത്ത് മീനുവിന്റെ പല ഡാൻസ് വീഡിയോകളും ഹിറ്റായിരുന്നു. തന്റെ സഹോദരനൊപ്പമുള്ള വീഡിയോ പങ്കുവെച്ചും മീനു എത്താറുണ്ട്, ഇതിനെല്ലാം മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കാറുള്ളത്, പ്രളയ കാലത്താണ് മീനു ടിക് ടോകിൽ സജീവമായി തുടങ്ങിയത്, കോട്ടയം ചങ്ങനാശേരിയിൽ ആണ് മീനുവിന്റെ വീട്. ഇപ്പോൾ തന്റെ പുതിയ സന്തോഷം എല്ലാവരെയും അറിയിച്ചിരിക്കുകയാണ് മീനു, താരം വിവാഹിതയാകുകയാണ്, അനീഷ് ഗോപാലകൃഷ്ണൻ  ആണ് താരത്തിന്റെ വരൻ.

ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്, അനീഷിന്റെ പിറന്നാൾ ദിനത്തിൽ ആണ് മീനു താൻ വിവാഹിതയാകാൻ പോകുന്ന കാര്യം ഇൻസ്റ്റാഗ്രാമിൽ കൂടി അറിയിച്ചത്. എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും വിചിത്രമായ മനുഷ്യൻ നിങ്ങളാണ്, പ്രിയപ്പെട്ടവനേ ജന്മദിനാശംസകൾ. എന്റെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്ഇനിയും ഒത്തിരി ജന്മദിനങ്ങൾ നമ്മുക്ക് ഒരുമിച്ച് ആഘോഷിക്കാം, എന്നേക്കും ഒന്നായി തുടരാം എന്നാണ് മീനുവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് അനീഷ് കുറിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമാണ്.

അനീഷിനും മീനുവിനും ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തുന്നത്. നർത്തകിയും വ്‌ളോഗറുമായ മീനുവിന് സോഷ്യൽ മീഡിയയിലും യൂട്യൂബിലുമായി നിരവധി ഫോളോവെഴ്സാണ് ഉള്ളത്. നൃത്തം മാത്രമല്ല അഭിനയവും തനിക്ക് നന്നായി വഴങ്ങുമെന്ന് തന്റെ വീഡിയോകൾ വഴി മീനു തെളിയിച്ചിട്ടുണ്ട്.