വെള്ളിനക്ഷത്രത്തിൽ കൂടി മലയാളികൾ നെഞ്ചിലേറ്റിയ മീനാക്ഷി, താരത്തിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ

വെള്ളിനക്ഷത്രം എന്ന സിനിമയിൽ കൂടി മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് മീനാക്ഷി, പത്തനംതിട്ടയിൽ ജനിച്ച മീനാക്ഷിയുടെ യഥാർത്ഥ പേര് മരിയ മാർഗരറ്റ് എന്നായിരുന്നു, മലയാളി ആയിട്ടും തമിഴിൽ ആണ് താരം തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്, പ്രശസ്ത നിര്‍മ്മാതാവായ ആര്‍ ബി ചൗധരിയുടെ മകന്‍ ജീവ നായകനായി തുടക്കം കുറിച്ച ആസൈ ആസൈയായ് എന്ന തമിഴ് സിനിമയിൽ കൂടിയാണ് മീനാക്ഷി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യ കഥാപാത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷിയെ തേടി പിന്നീട് തമിഴിൽ നിന്നും നിരവധി അവസരങ്ങൾ എത്തിയിരുന്നു. തമിഴിൽ അഭിനയിക്കാൻ തുടങ്ങിയതിന്റെ അടുത്ത വര്ഷം തന്നെ മീനാക്ഷിയെ തേടി മലയാളത്തിൽ നിന്നും അവസരം എത്തി. മലയാളത്തില്‍ എത്തുമ്പോള്‍ മരിയ മാര്‍ഗരറ്റ്, മീനാക്ഷി എന്ന പേര് സ്വീകരിച്ചിരുന്നു, പൃഥ്വിരാജ് നായകനായ ചിത്രം വെള്ളിനക്ഷത്രത്തിൽ കൂടിയാണ് താരം മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയത്.

സിനിമയിൽ ഇന്ദു എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിച്ചത്, ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വേഷം കൂടി ആയിരുന്നു അത്. ചിത്രത്തിലെ ഗാനങ്ങളും വൻ ഹിറ്റായി മാറിയിരുന്നു, വെള്ളിനക്ഷത്രത്തിന് ശേഷം മീനാക്ഷിയെത്തേടി നിരവധി അവസരങ്ങൾ എത്തിയിരുന്നു, കാളവര്‍ക്കി, മോഹതാഴ്‌വര തുടങ്ങിയ സിനിമകളിൽ മീനാക്ഷി അഭിനയിച്ചിട്ടുണ്ടെങ്കിലും വെള്ളി നക്ഷത്രം ആയിരുന്നു താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രം. പിന്നീട് നിരവധി വേഷങ്ങൾ മീനാക്ഷി മലയാളത്തിൽ ചെയ്തു, ഒപ്പം തമിഴിലും താരത്തിനെ തേടി നിരവധി അവസരങ്ങൾ എത്തിയിരുന്നു. വെള്ളിനക്ഷത്രം എന്ന സിനിമയ്ക്ക് ശേഷം കാക്കക്കറുമ്പന്‍ സിനിമയിലെ നായികയായും നടി എത്തി.

മീനാക്ഷി എന്ന് തന്നെയായിരുന്നു കഥാപാത്രത്തിന്റെ പേരും. യൂത്ത് ഫെസ്റ്റിവല്‍ എന്ന സിനിമയിലും നടി പിന്നീട് അഭിനയിച്ചു. വെറും മൂന്ന് വർഷകാലം മാത്രമായിരിക്കുന്നു മീനാക്ഷി മലയാളത്തിൽ അഭിനയിച്ചത്, പിന്നീട് തന്റെ വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും താരം ഒരു ഇടവേള എടുക്കുക ആയിരുന്നു, ഇപ്പോൾ തന്റെ ഭർത്താവിനും കുടുംബത്തിനും ഒപ്പം ബാംഗ്ലൂരിൽ താമസിക്കുകയാണ് താരം, കുറച്ച് നാളുകൾ മാത്രമേ സിനിമയിൽ ഉണ്ടായിരുന്നുള്ളു എങ്കിലും മലയാളികളുടെ മനസ്സിൽ ഇന്നും മീനാക്ഷിയുടെ മുഖം മായാതെ തന്നെ കിടപ്പുണ്ട്.