മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് മീനാക്ഷി, ചിത്രം ഏറ്റെടുത്ത് ആരാധകർ

മീനൂട്ടി എന്ന് ഏവരും സ്നേഹത്തോടു കൂടി വിളിക്കുന്ന മീനാക്ഷി ദിലീപ്, വളരെയടുത്താണ് ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയതും അതിൽ സജീവമായതും. താനും തന്റെ കൂട്ടുകാരികളുമാണ് മീനാക്ഷിയുടെ പേജിലെ പോസ്റ്റുകളിൽ സ്ഥിരം പ്രത്യക്ഷപ്പെടുക. നടി നമിത പ്രമോദ് അക്കൂട്ടരിൽ ഒരാളാണ്. അതുപോലെ തന്നെയാണ് നാദിർഷായുടെ മക്കളായ ആയിഷയും ഖദീജയും, കഴിഞ്ഞ ദിവസം ദിലീപിന്റെ ഇളയ മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ ആയിരുന്നു, ഇപ്പോൾ മഹാലക്ഷ്മിയുടെ പിറന്നാൾ ദിനത്തിന്റെ ഭാഗമായി മീനാക്ഷി പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്,

മഹാലക്ഷ്മിയെ ഒക്കത്തിരുത്തിയുള്ള മീനാക്ഷിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആണ്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്. സ്വന്തം തന്ത ഒരു പെണ്കുട്ടിയോട് ചെയ്ത പോലത്തെ ചെറ്റത്തരം സ്വയം ചെയ്യാതെയും തന്തയെ പോലെ ഉള്ള മറ്റു നാറികൾ ചെയ്യുന്നത് ആനുഭവിക്കാതെ ഇരിക്കാനും ഉള്ള യോഗം ഉണ്ടാകട്ടെ… ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ, ഏട്ടന്റെരാജകുമാരികൾ പിറന്നാളാശംസകൾ മഹാലക്ഷ്മി, എന്നാണ് ആരാധകർ പറയുന്നത്. വളരെ പെട്ടെന്നാണ് മീനാക്ഷി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങില്‍ തിളങ്ങിയ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. അതേസമയം താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുമോയെന്നറിയാനാണ് ആരാധകര്‍ക്ക് ആകാംക്ഷ. ചെന്നൈയില്‍ എം.ബി.ബി.എസ്. പഠിക്കുകയാണ് ‌മീനാക്ഷി. ദിലീപിന് ആദ്യ വിവാഹത്തിൽ മഞ്ജുവിലുള്ള മകളാണ് മീനാക്ഷി. മഞ്ജു വാര്യറിന്‍റെ അതെ പോലെ തന്നെയാണ് മീനാക്ഷി എന്ന് ആരാധകർ പറയാറുണ്ട്. ജൂനിയർ മഞ്ജുവെന്നും മീനാക്ഷിക്ക് വിളിപ്പേരുണ്ട്. നടി നമിതയോടൊപ്പം ഇടയ്ക്ക് ബോൾഡ് ലുക്കിലുള്ള ചിത്രങ്ങളും മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്. നടനും സംവിധായകനുമായ നാദിർഷയുടെ മകളുമായ ആയിഷയുടെ വിവാഹ നിശ്ചയ ചടങ്ങിനിടെ പകർത്തിയ നിരവധി ചിത്രങ്ങൾ മീനാക്ഷിയുടേതായി അടുത്തിടെ വൈറലായിരുന്നു.