വിവാഹ ചടങ്ങിൽ തിളങ്ങി ദിലീപും മീനാക്ഷിയും

സിനിമപ്രേമികള്‍ക്ക് താരങ്ങളോട് ഉള്ള ആരാധന പോലെ തന്നെയാണ് അവരുടെ കുടുംബത്തോടും ഉള്ളത്. പ്രത്യേകിച്ചും തങ്ങളുടെ പ്രിയ താരങ്ങള്‍ ആണെങ്കില്‍ പറയുകയും വേണ്ട. അത്തരത്തില്‍ പ്രേക്ഷക പ്രീതി ഏറെ നേടിയെടുത്ത ഒരു താര പുത്രിയാണ് മീനാക്ഷി ദിലീപ്. ചുരുക്കം ചില സമയങ്ങളില്‍ മാത്രം ക്യാമറയ്ക്ക് മുമ്പില്‍ എത്തുന്ന താരപുത്രിയാണ് മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലായിരുന്നു. നാദിര്‍ഷയുടെ മകള്‍ക്കൊപ്പമുള്ള മീനാക്ഷിയുടെ വിഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ചെന്നൈയില്‍ എംബിബിഎസ് പഠനത്തിലാണ് മീനാക്ഷി. ഇപ്പോൾ ഒരു വിവാഹച്ചടങ്ങിൽ എത്തിയ മീനാക്ഷിയുടെയും ദിലീപിന്റെയും ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തൃശ്ശൂരിലെ ജയശ്രീ-ലതേഷ് ദമ്പതികളുടെ മകളായ ലയനയുടെ വിവാഹത്തിനാണ് ഇരുവരും എത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം ഏറെ വൈറലായിരിക്കുകയാണ്, വീഡിയോയിൽ ലയനയോടും മാതാപിതാക്കളോടും ചിരിച്ച് സംസാരിക്കുന്ന മീനാക്ഷിയെ കാണാൻ സാധിക്കും, എന്നാൽ വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നതിനു പിന്നാലെ കാവ്യയും മഹാലക്ഷിമിയും എവിടെ എന്ന ചോദ്യത്തിലാണ് ആരാധകർ, സാധാരണ വിവാഹ ചടങ്ങുകളിൽ എല്ലാം ദിലീപിനൊപ്പം കാവ്യ ആണ് എത്താറുള്ളത്, എന്നാൽ ഈതവണ കാവ്യയ്ക്ക് പകരം മീനാക്ഷി ആണ് എത്തിയിരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലെ താരമാണ് മീനാക്ഷി. പങ്കെടുക്കുന്ന ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. വിഷു ആശംസ അറിയിച്ചുള്ള പോസ്റ്റും ഇതിനകം തന്നെ തരംഗമായി മാറിയതാണ്.

ടിക് ടോക് വീഡിയോയുമായി നേരത്തെ മീനാക്ഷി എത്തിയപ്പോള്‍ എന്നാണ് സിനിമാപ്രവേശനമെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. മാതാപിതാക്കളെപ്പോലെ മകളും ഭാവിയില്‍ സിനിമയില്‍ തിളങ്ങുമെന്ന തരത്തിലായിരുന്നു പ്രവചനങ്ങള്‍. ഡോക്ടറാവാനാണ് മകള്‍ക്ക് താല്‍പര്യമെന്നും സിനിമയിലേക്കില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിര്‍ഷ. ഇവരുടെ മക്കള്‍ തമ്മിലും അതേ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. ആയിഷ നാദിര്‍ഷയുടെ വിവാഹ ചടങ്ങില്‍ മീനാക്ഷിയും പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നമിത പ്രമോദുള്‍പ്പടെ ഇവരുടെ സുഹൃത്തുക്കളെല്ലാം ആയിഷയുടെ വിവാഹം ആഘോഷമാക്കി മാറ്റിയിരുന്നു.