ദിവസങ്ങൾ ആയുള്ള സംശയം, ഒടുവിൽ മറുപടിയുമായി മീനാക്ഷിയും

ജനപ്രീയ നായകൻ ദിലീപിന്റെ മകളാണ് മീനാക്ഷി ദിലീപ്. പലപ്പോഴും താരങ്ങളെ പോലെ തന്നെ ഏറെ ആരാധകർ ആണ് താരങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്കും ഉള്ളത്. പലപ്പോഴും താരങ്ങളും പുത്രൻ മാർക്കും പുത്രിമാർക്കും ഇത്തരത്തിൽ ഏറെ ആരാധകർ ആണ് ഉള്ളത്. സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിൽ പോലും ഇവരുടെ എല്ലാം പേരുകളിൽ സോഷ്യൽ മീഡിയയിൽ ഫാൻസ്‌ പേജുകളും ഗ്രൂപ്പുകളും എല്ലാം സജീവമായി തന്നെ ആണ് ഉള്ളതും. അത്തരത്തിൽ ഏറെ ആരാധകർ ഉള്ള ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപ്. ജനപ്രീയ നായകൻ ദിലീപിന്റെയും മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും മകൾ ആയിട്ട് കൂടിയും താരം ഇത് വരെ അഭിനയത്തിലേക്ക് വന്നിട്ടില്ല. എങ്കിൽ പോലും നിരവധി ആരാധകർ ആണ് മീനാക്ഷിക്കുള്ളത്. മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം ഏറെയാണ് എന്നതാണ് സത്യം. പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

അടുത്തിടെ ദിലീപ് നടത്തിയ ദുബായി യാത്രയിൽ ദിലീപിനൊപ്പം കാവ്യയും ഇളയ മകൾ മഹാലക്ഷ്മിയും ആയിരുന്നു ഉണ്ടായിരുന്നത്. അതിനു ശേഷം പുതിയ വാഹനം സ്വന്തമാക്കിയപ്പോഴും ഇവർ രണ്ടു പേരും ആയിരുന്നു ദിലീപിനൊപ്പം ഉണ്ടായിരുന്നത്. ഈ രണ്ടു കാര്യങ്ങളിലും മൂത്ത മകൾ മീനാക്ഷിയെ കാണാതെ ആയപ്പോഴേക്കും മീനാക്ഷി എവിടെ എന്ന ചോദ്യം വലിയ രീതിയിൽ തന്നെ ആരാധകരിൽ നിന്നും ഉയർന്നിരുന്നു. രണ്ടാനമ്മ പണി തുടങ്ങിയോ? മീനാക്ഷിയെ നൈസ് ആയിട്ട് ഒഴിവാക്കിയോ? മീനാക്ഷി ഇത്ര പെട്ടന്ന് പുറത്ത് ആയോ? തുടങ്ങി നിരവധി പരിഹാസ കമെന്റുകളും ഈ വിഷയത്തിൽ വന്നിരുന്നു. എന്നാൽ അപ്പോൾ എല്ലാം ദിലീപോ കാവ്യ മാധവനോ മീനാക്ഷിയോ ഈ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ആരാധകരുടെ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.

താൻ തിരികെ വീട്ടിൽ എത്തിയ വിവരം ആണ് മീനാക്ഷി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ വീട്ടിൽ നിന്നുള്ള സന്ധ്യ സമയത്തെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മീനാക്ഷി താൻ അവധിക്ക് ആയി വീട്ടിൽ എത്തിയ വിവരം പങ്കുവെച്ചത്. ചെന്നൈയിൽ എംബിബിഎസിനു പഠിക്കുകയാണ് മീനാക്ഷി. അവധി ദിവസങ്ങളിൽ മാത്രമാണ് മീനാക്ഷി തന്റെ വീട്ടിൽ എത്തുക. ബാക്കി മുഴുവൻ സമയങ്ങളിലും ചെന്നൈയിൽ ആയിരിക്കും മീനാക്ഷി. അത് കൊണ്ട് തന്നെ ആരാധകരുടെ ഇത് വരെയുള്ള ചോദ്യത്തിന് മറുപടി ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.എന്ത് കൊണ്ടാണ് ദിലീപിന്റെ ഒപ്പം മീനാക്ഷി കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാകാതിരുന്നത് എന്നതിന്റെ മറുപടി ആണിത്.