പുതിയ സന്തോഷത്തിനു തുടക്കം കുറിച്ച് മീനാക്ഷി ദിലീപ്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താര പുത്രിയാണ് മീനാക്ഷി ദിലീപ്. പലപ്പോഴും താരങ്ങളെ പോലെ തന്നെ ഏറെ ആരാധകർ ആണ് താരങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്കും ഉള്ളത്. പലപ്പോഴും താരങ്ങളും പുത്രൻ മാർക്കും പുത്രിമാർക്കും ഇത്തരത്തിൽ ഏറെ ആരാധകർ ആണ് ഉള്ളത്. സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിൽ പോലും ഇവരുടെ എല്ലാം പേരുകളിൽ സോഷ്യൽ മീഡിയയിൽ ഫാൻസ്‌ പേജുകളും ഗ്രൂപ്പുകളും എല്ലാം സജീവമായി തന്നെ ആണ് ഉള്ളതും. അത്തരത്തിൽ ഏറെ ആരാധകർ ഉള്ള ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപ്. ജനപ്രീയ നായകൻ ദിലീപിന്റെയും മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും മകൾ ആയിട്ട് കൂടിയും താരം ഇത് വരെ അഭിനയത്തിലേക്ക് വന്നിട്ടില്ല. എങ്കിൽ പോലും നിരവധി ആരാധകർ ആണ് മീനാക്ഷിക്കുള്ളത്. മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം ഏറെയാണ് എന്നതാണ് സത്യം. പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

മീനാക്ഷിയുടേതായി പുറത്ത് വരുന്ന വാർത്തകൾ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മീനാക്ഷിയുടേതായി പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്തകൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഏറ്റവും പുതിയതായി ആരംഭിക്കുന്ന ഒരു ബോട്ടിക്കിനെ കുറിച്ചാണ് മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആക്കിയിരിക്കുന്നത്. ആരാധകർക്ക് എല്ലാം തന്നെ അറിയാവുന്ന കാര്യമാണ് മീനാക്ഷിയും നടി നമിത പ്രമോദും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണെന്ന്. നമിത ആരംഭിക്കുന്ന ബോട്ടിക്കിന്റെ വിവരങ്ങൾ ആണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. നമിത പോസ്റ്റ് പങ്കുവെച്ചതിന്റെ തൊട്ട് പിന്നാലെയാണ് അതെ പോസ്റ്റ് താനെ മീനാക്ഷിയും പങ്കുവെച്ചിരിക്കുന്നത്. ഇതോടെ മീനാക്ഷിയും നമിതയും ചേർന്നതാണോ ബോട്ടിക്ക് ആരംഭിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

എന്നാൽ നമിതയുടെ പുതിയ സംരംഭത്തിൽ മീനാക്ഷി പങ്കാളി ആണോ എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. ലക്ഷ്യ എന്ന പേരിൽ കാവ്യ മാധവനും ഒരു ബോട്ടിക്ക് വളരെ കാലമായി നടത്തി വരുകയാണ്. അത് കൊണ്ട് തന്നെ ഒരു വീട്ടിൽ നിന്നും രണ്ടു ബോട്ടിക്കുകൾ ആരംഭിച്ചാൽ വീട്ടിൽ തന്നെ പരസ്പ്പര മത്സരങ്ങൾ ഉണ്ടാകാൻ സാധ്യത ഇല്ലേ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.