ചുവപ്പിൽ അതിമനോഹാരിയായി മീനാക്ഷി ദിലീപ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

മീനാക്ഷി ദിലീപിനെ പരിചയമില്ലാത്ത മലയാളി സിനിമ പ്രേമികൾ കുറവാണ്. പലപ്പോഴും താരങ്ങളെ പോലെ തന്നെ ഏറെ ആരാധകർ ആണ് താരങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്കും ഉള്ളത്. പലപ്പോഴും താരങ്ങളും പുത്രൻ മാർക്കും പുത്രിമാർക്കും ഇത്തരത്തിൽ ഏറെ ആരാധകർ ആണ് ഉള്ളത്. സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിൽ പോലും ഇവരുടെ എല്ലാം പേരുകളിൽ സോഷ്യൽ മീഡിയയിൽ ഫാൻസ്‌ പേജുകളും ഗ്രൂപ്പുകളും എല്ലാം സജീവമായി തന്നെ ആണ് ഉള്ളതും. അത്തരത്തിൽ ഏറെ ആരാധകർ ഉള്ള ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപ്. ജനപ്രീയ നായകൻ ദിലീപിന്റെയും മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും മകൾ ആയിട്ട് കൂടിയും താരം ഇത് വരെ അഭിനയത്തിലേക്ക് വന്നിട്ടില്ല. എങ്കിൽ പോലും നിരവധി ആരാധകർ ആണ് മീനാക്ഷിക്കുള്ളത്. മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം ഏറെയാണ് എന്നതാണ് സത്യം. പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

മീനാക്ഷിയുടേതായി പുറത്ത് വരുന്ന വാർത്തകൾ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുവന്ന സാരിയിൽ അതി സുന്ദരിയായുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ഷെയർ ആണ് പോയിരിക്കുന്നത്. സാരിയിൽ അതിമനോഹരിയായ താരപുത്രിയുടെ ചിത്രങ്ങൾക്ക് നിരവധി കമെന്റുകളും ലഭിക്കുന്നുണ്ട്.

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മകളും സിനിമയിലേക്ക് എത്താനുള്ള ഒരുക്കത്തിൽ ആണോ എന്ന് ആരാധകർ ചോദിക്കുന്നു. എന്നാൽ മീനാക്ഷി സിനിമയിലേക്ക് വരുന്നതിനേക്കാൾ നല്ല ഒരു ഡോക്ടർ ആകണം എന്നാണ് തന്റെ ആഗ്രഹം എന്ന് ദിലീപ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിൽ തനിക്ക് കിട്ടിയ ഭാഗ്യവും മീനാക്ഷി തന്നെ ആണെന്നും പ്രതിസന്ധി ഘട്ടത്തിൽ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ മീനാക്ഷിയുടെ മുഖം ഓർത്താണ് അതിൽ നിന്ന് താൻ പിന്മാറിയത് എന്നും ദിലീപ് പറഞ്ഞിരുന്നു. സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും നിരവധി ആരാധകർ ആണ് താരത്തിനുള്ളത്.