പത്മസരോവരത്തിൽ ഇന്ന് ആഘോഷത്തിന്റെ ദിനം

മീനാക്ഷി ദിലീപിനെ അറിയാത്ത മലയാളി സിനിമ പ്രേമികൾ കുറവാണ്. പലപ്പോഴും താരങ്ങളെ പോലെ തന്നെ ഏറെ ആരാധകർ ആണ് താരങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്കും ഉള്ളത്. പലപ്പോഴും താരങ്ങളും പുത്രൻ മാർക്കും പുത്രിമാർക്കും ഇത്തരത്തിൽ ഏറെ ആരാധകർ ആണ് ഉള്ളത്. സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിൽ പോലും ഇവരുടെ എല്ലാം പേരുകളിൽ സോഷ്യൽ മീഡിയയിൽ ഫാൻസ്‌ പേജുകളും ഗ്രൂപ്പുകളും എല്ലാം സജീവമായി തന്നെ ആണ് ഉള്ളതും. അത്തരത്തിൽ ഏറെ ആരാധകർ ഉള്ള ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപ്. ജനപ്രീയ നായകൻ ദിലീപിന്റെയും മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും മകൾ ആയിട്ട് കൂടിയും താരം ഇത് വരെ അഭിനയത്തിലേക്ക് വന്നിട്ടില്ല. എങ്കിൽ പോലും നിരവധി ആരാധകർ ആണ് മീനാക്ഷിക്കുള്ളത്. മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം ഏറെയാണ് എന്നതാണ് സത്യം. പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മീനാക്ഷി അക്കൗണ്ട് എടുത്തപ്പോൾ തന്നെ നിരവധി പേരാണ് താരത്തിനെ പിന്തുടരാൻ തുടങ്ങിയത്. സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിൽ തന്നെയും നിരവധി ആരാധകർ ആണ് മീനാക്ഷിക്ക് ഉള്ളത് എന്നതിന്റ തെളിവാണ് ഇത്. മീനാക്ഷിയുടെ ചിത്രങ്ങൾക്ക് എല്ലാം മികച്ച പ്രതികരണങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ചെന്നൈയിൽ എംബിബിഎസ്സിന് പഠിക്കുകയാണ് മീനാക്ഷി. ഇപ്പോഴിതാ താരം തന്റെ ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. പത്മാസരോവരത്തിൽ ഇന്ന് ആഘോഷത്തിന്റെ ദിവസം ആണ്. മീനാക്ഷിയുടെ പിറന്നാൾ എല്ലാ വർഷവും ദിലീപ് ആഘോഷമാക്കാറുള്ളതാണ്.

നിരവധി പേരാണ് മീനാക്ഷിക്ക് ആശംസകളുമായി എത്തുന്നത്. ഇന്നലെ രാത്രി മുഴുവൻ താരത്തിന് പിറന്നാൾ ആശംസകളുമായി എത്തുകയാണ് ആരാധകർ. ആരാധകർ മാത്രമല്ല താരങ്ങളും മീനാക്ഷിക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുകയാണ്. മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. നമിതയും മീനാക്ഷിക്ക് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ മീനാക്ഷിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.