ഞാൻ അച്ഛനെ ഒരുപാട് സ്നേഹിക്കുന്നു, ദിലീപിന് പിറന്നാൾ ആശംസകളുമായി മീനാക്ഷി

മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ ആണ് ദിലീപ്, മലയാള സിനിമയില്‍ ജനപ്രിയ നായകനെന്ന വിളിപ്പേര് അരക്കിട്ടുറപ്പിച്ച നടനാണ് ദിലീപ്. മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമകളില്‍ ദിലീപ് ചിത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. മിമിക്രിയിലൂടെയാണ് ദിലീപ് സിനിമാ രംഗത്തേക്ക് വരുന്നത്. അതിനു മുന്‍പ് സംവിധായകന്‍ കമലിന്റെ സഹായിയായി ചില സിനിമകളില്‍ ജോലി ചെയ്തിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണുലോകത്തിലാണ് ദിലീപ് ആദ്യമായി സഹസംവിധായകന്റെ കുപ്പായമണിയുന്നത്. ഇന്ന് താരത്തിന്റെ പിറനാൾ ആണ്, പിറന്നാൾ ദിനത്തിൽ ദിലീപിന് ആശംസയുമായി എത്തിയിരിക്കുകയാണ് മകൾ മീനാക്ഷി, ഹാപ്പി ബര്ത്ഡേ അച്ഛാ, ഐ ലവ് യു എന്നാണ് മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

മാനത്തെ കൊട്ടാരം എന്ന സിനിമയിലാണ് ദിലീപ് ആദ്യമായി നായകനാകുന്നത്. ആദ്യമായി നായകനായി അഭിനയിച്ച മാനത്തെ കൊട്ടാരത്തില്‍ ദിലീപിന്റെ പ്രതിഫലം 10,000 രൂപയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നടന്‍മാരില്‍ ഒരാളാകുകയായിരുന്നു ദിലീപ്. മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്ന പ്രതിഫലത്തിന്റെ തൊട്ടടുത്ത് വരെ രണ്ടായിരത്തിനു ശേഷം ദിലീപ് എത്തിയിട്ടുണ്ട്. മൂന്ന് കോടിയിലേറെ പ്രതിഫലം പറ്റിയിരുന്ന അപൂര്‍വം താരങ്ങളില്‍ ഒരാളായിരുന്നു ദിലീപ്.

സോഷ്യല്‍ മീഡിയയില്‍ മീനാക്ഷി സജീവമാവാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഐ മീനാക്ഷിയെന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് മീനൂട്ടി. ചിത്രങ്ങളും ഡാന്‍സ് വീഡിയോയുമൊക്കെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടത്. മീനാക്ഷി പോസ്റ്റ് ചെയ്തില്ലെങ്കിലും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഫാന്‍ പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമായി പ്രചരിക്കാറുണ്ട്.  ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി ദിലീപിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ ആഘോഷമാക്കാറുണ്ട്. ടിക് ടോകിലൂടെയായി തന്റെ അഭിനയ മികവും മീനാക്ഷി പുറത്തെടുത്തിരുന്നു. അമ്മയെപ്പോലെ തന്നെ മകള്‍ക്കും നൃത്തത്തില്‍ താല്‍പര്യമുണ്ട്. ഇടയ്ക്ക് ചില നൃത്ത വീഡിയോയുമായും മീനൂട്ടി എത്താറുണ്ട്.

Leave a Comment