പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ ചിത്രമാണ് ‘മേം ഹും മൂസ’. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 30ന് ആണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രത്തെ അതി മനോഹരമായി തന്നെ സുരേഷ് ഗോപി സ്ക്രീനിൽ എത്തിച്ചുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് മേം ഹും മൂസ’ നിർമ്മിച്ചിരിക്കുന്നത്. പുനം ബജ്വാ ആണ് നായിക.
അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. ഇപ്പോൾ ചിത്രത്തിനെക്കുറിച്ച് സൂരജ് മോഹൻ എന്ന യുവാവ് പങ്കുവെച്ചോരു അഭിപ്രായമാണ് ഏറെ ശ്രദ്ധ നേടുന്നത്,
മെ ഹും മൂസ കണ്ടിട്ട് എന്ത് തോന്നി? മോഹൻലാലിനെ കാൾ ഭേദമായി ഭാഷ കൈകാര്യം ചെയ്യാൻ സുരേഷ് ഗോപിക്ക് പറ്റുമെന്ന് മനസ്സിലായി എന്നാണ് സൂരജ് പറയുന്നത്, ഇതിനു നിരവധി അഭിപ്രായങ്ങളും വരുന്നുണ്ട്, ഒരു കിടിലന്‍ തീം ആയിരുന്ന് പടത്തിന്റെ…കോമഡി ട്രാക്ക് മാറ്റി..നല്ലപോലെ എടുത്തിരുന്നേല്‍ പാന്‍ ഇന്ത്യ റീച്ച് കിട്ടിയേനെ അതി വൈകാരികമായി സീരിയസായി പറയാമായിരുന്ന നല്ല കഥ കോമഡിയായി നശിപ്പിച്ചു. തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് ഈ പോസ്റ്റിനു വന്നു കൊണ്ടിരിക്കുന്നത്.
കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിൽ ആണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്, വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കില്‍ ഒരുക്കിയ ‘മേ ഹും മൂസ’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തില്‍ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. മലപ്പുറത്തുകാരന്‍ മൂസ എന്ന കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിച്ചത്.