വിളിക്കാത്ത കല്യാണത്തിന് വന്നു ഭക്ഷണം കഴിച്ച എംബിയെ വിദ്യാർത്ഥിയെ കൊണ്ട് പാത്രം കഴികിച്ച് വീട്ടുകാർ


ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി എന്ത് ജോലി ചെയ്യുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. ഓരോ തവണയും വിശക്കുമ്പോൾ ആഹാരം കണ്ടെത്തുന്നതിനായി പല മാര്ഗങ്ങളും സ്വീകരിക്കുന്നവരും. പലപ്പോഴും ഇത്തരത്തിൽ പലരും ഗതികേട് കൊണ്ട് വിളിക്കാത്ത കല്യാണത്തിന് പോകുകയും വയറു നിറയെ ഭക്ഷണം കഴിക്കുകയൂം ചെയ്യും. അത് മറ്റൊന്നും കൊണ്ടല്ല, വിശപ്പ് കെടുത്താൻ മറ്റൊരു വഴിയും മുന്നിൽ തെളിയാതെ വരുമ്പോൾ ആണ്.

ഇത്തരത്തിൽ വിളിക്കാത്ത കല്ല്യാണത്തിന് പങ്കെടുത്ത ഒരു വിദ്യാർത്ഥിയെ കൊണ്ട് പത്രം കഴുകിപ്പിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മദ്യപ്രദേശിൽ ആണ് സംഭവം. എം ബി എ യ്ക്ക് പഠിക്കുന്ന ഒരു വിദ്യാർത്ഥി ആണ് ഇത്തരത്തിൽ വിളിക്കാത്ത കല്യാണത്തിന് പങ്കെടുക്കുകയും ആഹാരം കഴിക്കുകയും ചെയ്തത്. ഇത് വീട്ടുകാർ കണ്ടു പിടിച്ചതോടെ വിദ്യാർത്ഥിയെ കൊണ്ട് കല്യാണവീട്ടിലെ പാത്രം കഴുകിക്കുകയായിരുന്നു.

എം ബി എ വിദ്യാർത്ഥി ആണ് താൻ എന്നും വിശന്നിട്ടാണ് ആഹാരം കഴിച്ചത് എന്നും യുവാവ് വിഡിയോയിൽ പറയുന്നുണ്ട്. വിശപ്പിന് അറിയില്ലല്ലോ താൻ എം ബി എ വിദ്യാർത്ഥി ആണെന്നുള്ളത് എന്നും ഭക്ഷണം കഴിച്ചു പോയില്ലേ, അത് കൊണ്ട് ചെയ്യുകയാണ് ഇതെന്നും ആണ് പാത്രം കഴുകുന്നതിന്റെ ഇടയിൽ വിദ്യാർത്ഥി പറയുന്നത്. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഈ വീട്ടുകാരെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

വളരെ മോശം ആയി പോയി.എത്രയോ ഭക്ഷണം വേസ്റ്റ് ആക്കി കളയുന്നു. ആ കുട്ടിക്ക് വിശന്നിട്ട് അല്ലേ .ഇത്രേം വേണ്ടായിരുന്നു, അയാളുടെ വയറിൽ നിറഞ്ഞ ഭക്ഷണത്തിന്റെ അളവിനേക്കാൾ ചിലപ്പോൾ പത്തിരട്ടി ഭക്ഷണം മിച്ചം വന്നിട്ടുണ്ടാവും, വിവാഹം നടത്തുന്നവരുടെ മകന്റെയോ മകളുടെയോ പ്രായമേ ഈ പയ്യനും ഉണ്ടാവു. വിശന്നപ്പോൾ അവരിൽ ഒരാൾ കഴിച്ചതായി പോലും കരുതാൻ കഴിഞ്ഞില്ലല്ലോ.

ഒരുനേരത്തെ ഭക്ഷണം കൊടുക്കാൻ പോലും ബുദ്ധിമുട്ട് അതും കുറച്ചു കഴിഞ്ഞാൽകളയാനുള്ളത്, മനുഷ്യത്വം ഇല്ലങ്കിൽ പണം ഉണ്ടായിട്ട് എന്ത് കാര്യം, പഠിപ്പിന്റ വില പോലും അറിയാത്ത നാറികൾ, വിശപ്പ് എന്നത് ലോകത്തിലെ ഏറ്റവും വലിയ രോദനമാണ്. അയാൾ കഴിച്ചു അത് തെറ്റല്ല കട്ട് തിന്നതല്ല അതിഥി കൾക്കിടയിലൊരു അതിഥിയായി കടന്ന് വന്നത് ക്ഷമിക്കുക അത് മറന്ന് കളയുക അല്പം ഭക്ഷണം അല്ലാതെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.