രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ചിത്രം ആണ് മഴവിൽ കാവടി. ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ രീതിയിൽ തന്നെ ആ കാലത്ത് പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ജയറാം, ഉർവശി, സിതാര, ശ്രീജ, ഇന്നസെന്റ്, മംമൂക്കോയ, കരമന ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, ശങ്കരാടി, ഫിലോമിന തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് എത്തിയത്. ഇന്നും നിരവധി ആരാധകർ ആണ് ചിത്രത്തിനു ഉള്ളത്.
ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പിൽ ചിത്രത്തിലെ ഒരു ലൊക്കേഷനെ കുറിച്ച് വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ അനസ് ഹസ്സൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മഴവിൽക്കാവടി ജയറാമിന്റെ വേലായുധൻകുട്ടി എന്ന കഥാപാത്രം പഴനിയിൽ വെച്ച് കൃഷ്ണൻ കുട്ടി നായരുടെ ബാഗ് തട്ടിപറിച്ചു ഓടിയിട്ട് ഒടുവിൽ ഒരു ചെറിയ അമ്പലത്തിന്റെ അടുത്ത് വന്ന് ഇരിക്കുന്ന അതേ സ്ഥലം.
അവിടെ ഇരുന്നാണല്ലോ ആ ബാഗിലെ ഐറ്റംസ് കൊണ്ട് സ്വാമിമാരുടെ മുടി വെട്ടുന്നത്. ആ സമയം ബോബിയുടെ കുതിര വണ്ടിയിൽ അത് വഴി വരുന്ന മാമുക്കോയ. ജയറാമിനെ കണ്ട് വണ്ടി നിർത്തി ഓടി വന്ന് ചോദിക്കുന്നത് മാമുക്കോയ ഇതെന്താണ്ടിത്, ജയറാം പുതിയ അവതാരമാ വേൽ മുരുകൻ വേലായുധൻകുട്ടി. വേലായുധൻകുട്ടിയുടെ ബാർബർ അവതാരം. പഴനിയുടെ 33 വർഷത്തെ ആ മാറ്റം ഒന്ന് ശ്രദ്ധിച്ചു നോക്കിയേ ചാഞ്ഞു നിൽക്കുന്ന മരവും മതിലും ഒഴിച്ച് ബാക്കിയൊക്കെ മാറി പോയി എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകളും പോസ്റ്റിനു വരുന്നുണ്ട്. ഇതൊക്കെ കാണുമ്പോ ആ 80-90s അങ്ങ് നഷ്ടം ആയി പോയെന്ന് തോന്നിപോകുന്നു, ഈ സ്ഥലം ഇപ്പോഴും ഇങ്ങനെ തന്നെ ആണോ ? ഇതില്‍ നോക്കിയിരിക്കുമ്പോള്‍ ചെറുപ്പകാലം ഓര്‍മവരുന്നു. വല്ലാത്തൊരു ഫീല്, എന്തൊരു രസമാണ് പഴയകാലം. മനുഷ്യന് തിരക്കില്ലാത്ത കാലം, വികസനത്തിന്റെ പേരും പറഞ്ഞ് മരം വെട്ടികളഞ്ഞിട്ടില്ലാ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.