ഇത് പോലൊരു മേക്കോവർ ഏത് നടൻ ആണ് നടത്തിയിട്ടുള്ളത്


വി എം വിനുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആണ് മയിലാട്ടം. ജയറാം ഇരട്ട വേഷത്തിൽ എത്തിയ ചിത്രം 2004 ൽ ആണ് പുറത്തിറങ്ങിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ജയറാമിനെ കൂടാതെ ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, രംഭ, സായി കുമാർ, റിയാസ് ഖാൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്ദ്രാജാ, മണിയൻപിള്ള രാജു, ബിന്ദു പണിക്കർ, പൊന്നമ്മ ബാബു തുടങ്ങി നിരവധി താരങ്ങൾ ആണ് അണിനിരന്നത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മറ്റുള്ളവർക്ക് മാസ്സ് കാണിക്കാൻ ഒരുപാട് മെയ്ക് ഓവറുകൾ വേണം. തടി കൂട്ടാനും. കുറയ്ക്കാനുമൊക്കെ പെടാപ്പാട് പെടുന്നു. ഇവിടെ ഒരു കിലോ വെളിച്ചെണ്ണ എടുത്ത് തലയിലും മുഖത്തും വാരിത്തേച്ചിട്ട്.

കണ്ണ് രണ്ടും ചുവപ്പിച്ചു, കക്ഷത്തിൽ രണ്ടു തേങ്ങയും തിരുകി വെച്ചിട്ട് ജയരാമേട്ടൻ കാണിച്ച മാസ്സ് ഒന്നും വേറെ ആരും കാണിച്ചിട്ടില്ല എന്നുമാണ് പോസ്റ്റിൽ പറയുന്നത്. സൂപ്പർ പടം. ജയറാമേട്ടൻ ആൾ റൗണ്ട് പെർഫോർമൻസ്, ദേവനെ അറിയുന്നവർക്ക് പഴനിയെ അറിയില്ല പഴനിയെ അറിയുന്നവർക്ക് ദേവനെ അറിയില്ല എന്നത് കൊണ്ടാവണമല്ലോ അവർ ആൾമാറാട്ടം ചെയ്തത്.

അത് മാത്രം പോര തൊണ്ടയിൽ തവള കുടുങ്ങിയ സൗണ്ട് കൂടെ, എടോ തന്തെ പോയി കിടന്നു ഉറങ്ങാൻ നോക്ക് ഞങ്ങള് പിള്ളേർക്ക് കിടന്ന് ഉറങ്ങണം. ഇപ്പൊ എനിക്ക് ഉറപ്പായി ഇവൻ aa എണ്ണ ചെട്ടിയാരുടെ മോൻ തന്നെ. ജഗതി ചേട്ടൻ, ജയറാമേട്ടന്റെ മാസ്സ് റോളാണോ കക്ഷത്തിൽ ഇഷ്ടിക നിര്ബന്ധമാണ്, മലയാള സിനിമയിൽ നിന്ന് ഔട്ടായ ങ്കിലും. മലയാളിയുടെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന നടൻ പേര് ജയറാം തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് വരുന്നത്.