മമ്മൂട്ടിയുടെ തികഞ്ഞ കോമഡി മൂവി എന്ന് പറയാൻ പറ്റുന്ന ചിത്രം


റാഫി മെക്കാർട്ടിന്റെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് മായാവി. മമ്മൂട്ടി നായകനായ ചിത്രത്തിൽ സലിം കുമാർ, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ ജയൻ, സായ് കുമാർ, വിജയരാഘവൻ, ഗോപിക, കെ പി എ സി ലളിത, സന്തോഷ് ജോഗി, സ്‌ഫടികം ജോർജ്, തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. മമ്മൂട്ടിയുടെ തികഞ്ഞ ഒരു കോമഡി ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന മായാവിക്ക് ഇന്നും ആരാധകൻ ഏറെ ആണ്.

ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ ജിൽ ജോയ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മായാവി. മമ്മൂട്ടിയുടെ ലക്ഷണമൊത്ത കോമഡി ചിത്രം. സുരാജ് വെഞ്ഞാറമൂട് എന്ന നടൻ സിനിമയിൽ കൂടുതൽ ശ്രദ്ധേയനായ ചിത്രം.

ഒരു ഡയലോഗ് കൊണ്ട് തന്നെ വിഷ്ണു ഉണ്ണി കൃഷ്ണൻ കൈയ്യടി വാങ്ങിയ ചിത്രം. സലിം കുമാർ നായകനായ മമ്മൂട്ടിക്ക് മേലെ സ്കോർ ചെയ്ത ചിത്രം. ചിത്രത്തിൽ ഗോപികയുടെ അനിയത്തിയുടെ വേഷം ചെയ്ത അഭിനേത്രിയെ പടം കണ്ടവർ മറക്കാൻ വഴിയില്ല. നല്ല പ്രാധാന്യം ഉള്ള വേഷം വളരെ നന്നായി ചെയ്ത ആ അഭിനേത്രി മേരിക്കുണ്ടൊരു കുഞ്ഞാട്, പച്ചകുതിര, ഡോക്ടർ ലവ്, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

മിക്ക ചിത്രങ്ങളിലും അനിയത്തി/കൂട്ടുകാരി വേഷം ചെയ്ത ഇവർ നായിക വേഷം ചെയ്തത് റേഡിയോ ജോക്കി എന്ന രാജസേനൻ ചിത്രത്തിലായിരുന്നു. നിമിഷ സുരേഷ്. ഇവരെ ഓർക്കുന്നുണ്ടോ എന്നുമാണ് പോസ്റ്റ്. ഈ സിനിമയിലെ തന്നെ അധികം ആരും ശ്രെദ്ധിക്കാതെ പോയ ഒരു ഐറ്റം ആണ് ഇക്കാടെ കൈയ്യിൽ ഇരിക്കുന്ന പാത്രം, മനോഹരമായ സൗണ്ട് പുറപ്പെടുവിക്കുന്ന ഈ പാത്രം ഗ്രുപ്പിൽ ഉണ്ടേൽ ഒരു ഹായ് പ്രതീഷിക്കുന്നു എന്നാണ് ഒരു ആരാധകൻ തമാശ രൂപേണ പറഞ്ഞിരിക്കുന്ന കമെന്റ്.