എത്ര കണ്ടിട്ടും ഈ ഒരു ചോദ്യത്തിന് ഇത് വരെ ഉത്തരം കിട്ടിയിട്ടില്ല എന്നതാണ് സത്യം


പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് മായാമോഹിനി. ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ് ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. മധു വാര്യരും പി സുകുമാറും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ദിലീപ് പെൺ വേഷത്തിൽ ആണ് എത്തിയത്. ദിലീപ് പെൺ വേഷത്തിൽ എത്തിയ ചിത്രത്തിനു വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ദിലീപിന്റെ പെൺ വേഷം പ്രേഷകരുടെ ഇടയിൽ വലിയ ചർച്ച ആകുകയും ചെയ്തിരുന്നു. ഇപ്പോഴിത ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ലോറൻസ് ബ്ളൂമിംഗ് ബ്ലോസ്സം എന്ന പ്രൊഫൈലിൽ നിന്ന് മായാമോഹിനിയെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എത്ര തവണ കണ്ടിട്ടുണ്ടെങ്കിലും എനിക്ക് മനസിലാവാത്ത കാര്യം എന്താണെന്ന് വെച്ചാൽ ഇത്രയും ഹോട്ട് ആയ മൈഥിലിയും ലക്ഷ്മി റായിയും ഉള്ളപ്പോൾ സഞ്ജയും പട്ടാലയും എന്തിനാണ് ഇവളുടെ (ഇവന്റെ ) പുറകെ പോകുന്നത് എന്നും പട്ടാല ബോംബെക്കാരൻ ആയതുകൊണ്ട് ഇനി ട്രാൻസ് സ്ത്രീകളോടാണോ താല്പര്യം ചിലപ്പോ അതാവും.

ബാക്കി രണ്ടുപേരെയും വേണ്ടെന്ന് വെച്ചിട്ട് പുരുഷ ലക്ഷണമുള്ള മോഹിനിയെ പട്ടാല വളയ്ക്കുന്നത് എന്നും ലക്ഷ്മി കൂട്ടിലുള്ള കിളിയാണ് എപ്പോൾ വേണമെങ്കിലും കൊത്താം എന്നും കൂടെയുള്ള ഫോറിൻ പെണ്ണുങ്ങളെയും വേണ്ട, മൈഥിലിയെ എങ്കിലും വളച്ചൂടായിരുന്നോ എന്നും മൂപ്പരുടെ ടേസ്റ്റ് പിടികിട്ടുന്നില്ലലോ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. എനിക്ക് തോന്നുന്നത് തിരക്കഥ അങ്ങനെ ആയത് കൊണ്ട് ഡയറക്റ്റർ പറഞ്ഞിട്ട് ആയിരിക്കും എന്നാണ് ഒരാൾ പങ്കുവെച്ച കമെന്റ്.

ചോറ് കൊണ്ട് ഒട്ടിച്ച മീശ വച്ച മീര ജാസ്മിനെ കണ്ടിട്ട് ഒരു നാട്ടിലെ ആർക്കും മനസ്സിലാവുന്നില്ല പിന്നെയാ ഇത്, മറ്റേ റിയാസ് ഖാന്റെ ആക്രാന്തം ആണ് എനിക്ക് ഒട്ടും മനസ്സിലാവാത്തത്,ഇന്ത്യൻ സ്ത്രീകളെ ആയിരിക്കും ഇഷ്ടം. പക്ഷെ ഇത് സ്ത്രീ ആണെന്ന് പറയില്ല എന്ന് മാത്രം, പട്ടാലയെ വശീകരിക്കാൻ വേണ്ടി കോക്രികൾ കാണിക്കുന്നത് മായാമോഹിനി മാത്രമല്ലെ? വേറെ ആരെങ്കിലും അയാളുടെ മുഖത്തേക്ക് നോക്കുന്നുണ്ടോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.