സിനിമയിലോ സീരിയലിലോ കത്തി നിന്നിട്ട് പെട്ടന്ന് ഒരു ദിവസം ഇൻഡസ്ട്രിയിൽ നിന്ന് അപ്രത്യക്ഷത്തെ ആകുന്ന ഒരുപാട് താരങ്ങൾ ഉണ്ട് നമുക്ക് ചുറ്റും. പലരും ഇപ്പോൾ ഇൻഡസ്ട്രിയിൽ ഇല്ല എന്ന് പ്രേക്ഷകർ മനസ്സിലാക്കി വരുമ്പോൾ തന്നെ മാസങ്ങൾ എടുക്കും. പിന്നീട് അവർ ഇൻഡസ്ട്രി വിടാനുള്ള കാരണങ്ങൾ ആകും പ്രേക്ഷകർ അന്വേഷിക്കുക. ഇത്തരത്തിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് മായ മൗശ്മി.
ഒരു കാലത്ത് മലയാള മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന താരം പലപ്പോഴും സിനിമയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സീരിയലുകളിൽ കൂടാതെ കുറച്ച് സിനിമകളിലും താരം തന്റെ കഴിവ് തെളിയിച്ചു. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷത്തിൽ താരം എത്തി. മാത്രമല്ല മിനിസ്‌ക്രീനിലെ തന്റേതായ സ്ഥാനം നേടി എടുക്കാൻ താരത്തിന് കഴിഞ്ഞു. നിരവധി പരമ്പരകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്.
ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ രഞ്ജിത്ത് സുരേന്ദ്രൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മായ മൗശ്മി ഇപ്പോൾ എവിടെയാണ്. ടിവി കാണാൻ തുടങ്ങിയ കാലം മുതൽ കണ്ട ഐശ്വര്യമുള്ള മുഖം. ബാബാകല്യാണി സ്വയംവരപന്തൽ തുടങ്ങിയ സിനിമകളിൽ കണ്ടിട്ടുണ്ട് എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ പറയുന്നത്.
നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഇപ്പൊ ചെന്നൈ അടയാറിൽ വീട്ടിൽ ഉണ്ട്, നന്ദനം സീരിയൽ 3 മാസം മുമ്പ് വരെ അഭിനയിച്ചിരുന്നു, ആന്റക്ർട്ടികയിൽ സെറ്റിൽഡ് ആണ് ഹസ്. അവിടെ സൈന്റിസ്റ്റ് ആണ്, ബാബാ കല്യാണിയിൽ ബിജു മേനോന്റെ വൈഫ് ആയിട്ട് ചെയ്തിരുന്നു, സന്മനസുള്ളവർക് സമാധാനം സീരിയൽ സുരാജ് ഒക്കെ ഉള്ളത്. അതിൽ ഉണ്ടായിരുന്നു. ഒരു 2007-08 ടൈം ആണെന്ന് തോനുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.