കള്ളം നന്നായി അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുള്ള ആളാണ് മുകേഷ്


സിനി ഫൈൽ ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മാട്ടു പെട്ടി കണ്ണപ്പനെ കുറിച്ച് കോട്ടയം നസീർ സലിം കുമാറിനോട് പറയുന്നൊരു ഇൻട്രോ ബിൽഡ് അപ് ഉണ്ട്‌ “ചെറ്റകളിൽ പരമ ചെറ്റ,  തെണ്ടികളിൽ നിന്നെക്കാൾ വലിയ തെണ്ടി. ദരിദ്ര വാസികളിൽ നിന്റെ അച്ഛനെക്കാൾ വലിയ ദാരിദ്രവാസി.”

പ്രഭാകര പ്രഭുവിന്റെ മകളെ വളക്കാൻ പറയുന്ന ഡയലോഗ്”എന്റെ പതിനാറാമത്തെ വയസിൽ ഈ തലയിൽ ഭാരം കയറ്റി തുടങ്ങിയതാ. അതേ കോടികളുടെ ഭാരം ഈ ബിസിനസ്, കാശ്, കണക്ക്, മടുത്തു. നിലം തൊടാത്ത യാത്രകൾ. അമേരിക്ക,ലണ്ടൻ, ജപ്പാൻ, ഇന്ത്യ,കേരള, വിയ്യൂർ, കണ്ണൂർ,പൂജപ്പുര, പാളയം, സ്റ്റാച്യു,പേട്ട, തിരുവനന്തപുരം അങ്ങനെ എത്ര എത്ര രാജ്യങ്ങൾ” “സ്നേഹമെന്താണെന്നു ഞാൻ അറിഞ്ഞിട്ടില്ല. കോടികൾ മാത്രം സമ്പാദിക്കുന്നതിൽ ശ്രദ്ധിക്കുന്ന അച്ഛൻ.

ക്ലബ്ബും സൗന്ദര്യ മത്സരങ്ങളുമായി കറങ്ങി നടക്കുന്ന അമ്മ. സ്നേഹം കിട്ടാതെ തൂങ്ങി മരിച്ച ഒരു പെങ്ങൾ. ഇതിനിടയിൽ എനിക്കെവിടുന്നു സ്നേഹം കിട്ടാൻ. വേദനിക്കുന്നൊരു കോടീശ്വരനാണ് ഞാൻ.’ ഏറ്റവും നന്നായി കള്ളം പറയുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആളാണ് മുകേഷ്, ആ ഗുരുവിനെ ഒരു സൈഡിൽ നിർത്തി ബൈജു ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പെർഫോമൻസ് ഗംഭീരമാണ് മാട്ടുപ്പെട്ടി കണ്ണപ്പൻ എന്നുമാണ് പോസ്റ്റ്.

എല്ലാവരും കട്ടയ്ക്ക് കട്ട ആയിരുന്നു. മുകേഷ് – ബൈജു കോമ്പോ, ഒപ്പം നവാസ്. അപ്പുറത്ത് ജഗതി – ഒടുവിൽ പൊളിച്ചടുക്കൽ. അവരുടെ ഭാര്യമാരുടെ പെർഫോമൻസ് വേറെ. സലിം കുമാർ – കൊട്ടാരക്കര ബോബി ടീം കോമഡി, ക്യാപ്റ്റൻ രാജുവിന്റെ കിടിലൻ ഫയർ റോൾ. അങ്ങനെയങ്ങനെ എല്ലാം കൊണ്ട് ക്‌ളീൻ പാക്കേജ്, ഹോ ഈ മൂവി ഒക്കെ പണ്ട് സി ഡി ഇട്ടു കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്കാക്കി. ഇതിൽ നവാസ് വേലക്കാരന്റെ മുന്നിൽ വെച്ചു വൈഫ്‌ നു കിസ്സ് കൊടുക്കുന്ന സീൻ കിടിലം.

 

തീ പാറുന്ന പെർഫോമൻസ് ആയിരുന്നു രണ്ടാളും, ബൈജു വിന്റെ ഡ്രൈവർ ആയി അഭിനയിച്ചത് ഉദയകൃഷ്ണ ആയിരുന്നു. പുള്ളിയുടെയും കുറച്ചു കൗണ്ടർ ഉണ്ട്‌, തിയേറ്റർ ലിൽ കണ്ടതാണ്. ഹൗസ് ഫുൾ ആയിരുന്നു ആദ്യം അതെ. പക്ഷെ അന്ന് ഇത്രയും രസം തോന്നിയില്ല.. പക്ഷെ പിന്നടീവി യിൽ കണ്ടപ്പോൾ ആണ് കുറേ കൌണ്ടർ തമാശ കൾ ഉള്ള സിനിമ ആണന്നു മനസിലായത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.