വിവാഹം കഴിക്കാൻ, പ്രസവിക്കാൻ താൽപ്പര്യം ഇല്ലാത്ത പെൺകുട്ടികൾ ഈ മാട്രിമോണിയെ സമീപിക്കുക. വിവാദമായി പരസ്യ ചിത്രം.


സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആവുകയും വലിയ വിവാദം ആവുകയും ചെയ്ത ഒരു പരസ്യം ആയിരുന്നു ഒരു പ്രമുഖ മാട്രിമോണിയൽ സൈറ്റിന്റെ പരസ്യം. കല്യാണവും കുട്ടികളും ആധാരമാക്കിയ ആ പരസ്യം ഒരുപാട് ചർച്ചകൾക്ക് വഴി വെച്ചിരുന്നു. എന്തിനെയും നല്ലപോലെ വിമർശിക്കുന്ന സോഷ്യൽ മീഡിയയുടെ അടുത്തായിരുന്നു ഈ പരസ്യം ചെന്നെത്തിയത്. ഇതിൽ നൽകിയിരിക്കുന്ന മെസ്സജ് വളരെ മോശപെട്ടതാണെന്നും പറഞ്ഞുകൊണ്ടേയിരുന്നു സോഷ്യൽ മീഡിയ നിറയെ ചർച്ചകൾ രൂപ പെട്ടത്. നിറയെ കുരീപ്പുകളും ഇപ്പോൾ ഇതിനെതിരെ വന്നു കഴിഞ്ഞു.


പരസ്യത്തിൽ അതിലെ നായികാ ആദ്യം കല്യാണം കഴിക്കാതെ ഇരിക്കുന്ന ഒരാളായിട്ടാണ് ആദ്യം കാണിക്കുന്നത്. പിന്നീട് ഈ പ്രമുഖ മാട്രിമോണിയെ സമീപിക്കുന്നതും പിന്നീട് സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കുന്നതും ഇതിൽ കാണിക്കുന്നുണ്ട്. പക്ഷെ പ്രെശ്നം എന്തെന്നാൽ ഇതിൽ നായികാ കുറച്ചധികം കുട്ടികളെ പ്രസവിച്ചതിനു ശേഷം ആണ് സാന്തിഷവതിയായി എന്ന് കാണിക്കുന്നത്. ഇതായിരുന്നു സോഷ്യൽ മീഡിയക്ക് ചിലർക്ക് ഇഷ്ടപെടാഞ്ഞത്. കാരണം സ്ത്രീയെ ഒരു വസ്തുവായി മാത്രം കാണുന്നു എന്നും. കുട്ടികളെ പ്രസവിക്കാനുള്ള ഒരു ഉപകരണം മാത്രം ആക്കി എന്നുമായിരുന്നു ചിലർ അഭിപ്രയപെട്ടത്.


അതുപോലെ ഇപ്പോൾ ചർച്ചയാകുന്നത് വുമൺ എ റോർ ഓഫ് സൈലൻസ് എന്ന സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പേജ് പങ്കുവെച്ച കുറിപ്പാണു ചർച്ച ആകുന്നത്. ഇത്തരത്തിലുള്ള പരസ്യം സമൂഹത്തിനു വളരെ തെറ്റായ ധാരണ ആണ് നൽകുന്നത് എന്നും ഇത്തരം പരസ്യങ്ങൾ നിർത്തലാക്കുവാൻ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ തുടങ്ങി വനിതാ കമീഷന് കേസ് കൊടുക്കുവാൻ സാധിക്കുമോ തുടങ്ങി ഒരായിരം ചോദ്യങ്ങൾ ആണ് ഈ പരസ്യത്തിന് നേരെ ഈ പേജ് ഉന്നയിച്ചിരിക്കുന്നത്.


ഈ പരസ്യത്തിനെയും വിമർശിക്കുവാൻ സോഷ്യൽ മീഡിയ മറന്നില്ല. രണ്ടു ദിവസമായി നിറയെ ചർച്ചകളും മറ്റും ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടന്നു കഴിഞ്ഞു. കൂടാതെ ഈ പരസ്യം സോഷ്യൽ മീഡിയയിലും പരിഹാസങ്ങൾക്ക് പത്രമാവുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം പരസ്യങ്ങൾ അവരുടെ ഇഷ്ടം അല്ലെ എന്നും കാണുന്നവർ കണ്ടാൽ പോരെ എന്നും പറഞ്ഞുകൊണ്ട് ഈ പരസ്യത്തിന് പിന്തുണക്കുവാനും ചിലർ മടിച്ചിരുന്നില്ല. എന്തായാലും സംഭവം ഇപ്പോൾ വലിയ ചർച്ച ആയി മാറിയിരിക്കുകയാണ്.