സുഹാനയും കുട്ടികളും ദുബായിലേക്ക്, ശ്രദ്ധ നേടി മശൂറയുടെ വീഡിയോ

ബഷീർ ബഷിയെയും കുടുംബത്തെയും അറിയാത്തവർചുരുക്കമാണ്. മോഡൽ ആയ ബഷീർ ബിഗ് ബോസ്സിൽ പങ്കെടുക്കാൻ എത്തിയതോടെയാണ് താരത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. തനിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്നു ബഷീർ ബാഷി ബിഗ് ബോസ്സിൽ വെച്ചാണ് വെളിപ്പെടുത്തിയത്. ബഷീറിന്റെ തുറന്ന് പറച്ചിലിന് ശേഷം നിരവധി പേരാണ് താരത്തിന് എതിരെ വിമർശനവുമായി എത്തിയത്. ആദ്യ ഭാര്യ സുഹാനയുടെ പൂർണ്ണ സമ്മതം വാങ്ങിച്ചതു ശേഷമാണു താൻ രണ്ടാം ഭാര്യ മഷൂറായെ വിവാഹം കഴിക്കുന്നത് എന്നും രണ്ടു പേരും ഹാപ്പി ആയി തന്നെയാണ് തനിക്കൊപ്പം ജീവിക്കുന്നത് എന്നും ബഷീർ പരുപാടിയിൽ പറഞ്ഞിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വന്നതോടെ ബഷീറിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഇരട്ടിയായി എന്ന് തന്നെ പറയാം. എല്ലാവര്ക്കും അറിയേണ്ടത് ബഷീറിന്റെ രണ്ടു ഭാര്യ മാരുടെയും വിശേഷങ്ങൾ ആണ്. അതോടെ ബഷീറിന്റെ ഭാര്യമാരും സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങി. ഇവരുടെ യൂട്യൂബ് ചാനലിൽ കൂടി കുടുംബത്തിലെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെക്കാൻ തുടങ്ങി.

ഇപ്പോഴിതാ മഷൂറാ തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ച വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. സുഹാനയും മക്കളും ദുബായിലേക്ക് എന്ന തലക്കെട്ടോടെയാണ് മഷൂറാ തന്റെ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുത്ത വർഷത്തെ ദുബൈയിൽ നടക്കുന്ന എക്സ് പോ കാണാൻ പോകാനുള്ള ഒരുക്കത്തിൽ ആണ് തങ്ങൾ എന്നാണ് വിഡിയോയിൽ മഷൂറാ പറയുന്നത്. മശൂറയുടെ വാക്കുകൾ ഇങ്ങനെ, എനിക്കും ബഷീറിനും പാസ്സ്‌പോർട്ട് ഉണ്ട്, അത് കൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും വിദേശത്ത്പോകാം. എന്നാൽ സുഹാനയ്ക്കും മക്കൾക്കും പാസ്സ്‌പോർട്ട് ഇല്ലാത്തതിനാൽ ഇത് വരെ വിദേശയാത്രകൾക്ക് ഒന്നും പോകാൻ കഴിഞ്ഞിട്ടില്ല. വിദേശത്ത് ഷോകൾ ഒക്കെ ചെയ്യാൻ അവസരം ലഭിച്ചുവെങ്കിലും സുഹാനയ്ക്കും മക്കൾക്കും പാസ്സ്‌പോർട്ട് ഇല്ലാത്തതിനാൽ ആ അവസരണങ്ങൾ ഒക്കെ വേണ്ട എന്ന് വെച്ചിരിക്കുകയായിരുന്നു. എന്നാൽ ഞങ്ങൾ തനിച്ച് ഇത് വരെ പോയിട്ടില്ല. അങ്ങനെ പോകാൻ ഞങ്ങൾക്ക് കഴിയില്ല എന്ന് ഞങ്ങളെ അറിയാവുന്നവർക്ക് അറിയാം എന്നും മഷൂറാ പറയുന്നു.

ബിസിനെസ്സ് ആവിശ്യങ്ങൾക് വേണ്ടി മാത്രമാണ് ബാഷി ഒറ്റയ്ക്കു യാത്രകൾ നടത്തുന്നത് എന്നും അല്ലാത്ത എല്ലാ യാത്രകളിലും ബഷീർ കുടുംബത്തെയും ഒപ്പം കൂട്ടാറുണ്ടെന്നും സുഹാനയും മഷൂറയും പറഞ്ഞു. എന്തായാലും ദുബായിലേക്കുള്ള യാത്രയ്ക്കുള്ള ഒരുക്കത്തിൽ ആണ് ഇപ്പോൾ സുഹാനയും കുട്ടികളും. അതിനായുള്ള പാസ്സ്‌പോർട്ട് റെഡി ആക്കാൻ വേണ്ടി ഉള്ള തയാറെടുപ്പുകൾ ആണ് മഷൂറാ വിഡിയോയിൽ കൂടി കാണിക്കുന്നത്.