സ്കാനിംഗ് റൂമിൽ നിന്നും പൊട്ടിക്കരഞ്ഞ് ഇറങ്ങി മഷൂറ

ബഷീർ ബഷിയുയെ കുടുംബം മലയാളികൾക്ക് സുപരിചിതമാണ്. ബിഗ്‌ബോസ് മലയാളത്തിൽ എത്തിയതോടെയാണ് ബഷീറിനെ പ്രേക്ഷകർ അടുത്തറിഞ്ഞത്. താരത്തിന്റെ കുടുംബ വിശേഷങ്ങളും പുറത്തെത്തിയിരുന്നു. ഇപ്പോൾ ബഷീറും ഭാര്യമാരായ മഷൂറയും സുഹാനയും സോഷ്യൽ മീഡിയകളിൽ സജീവമാണ്. യൂട്യൂബ് ചാനലിലൂടെ ഇവർ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മഷൂറാ ഗർഭിണി ആണെന്ന വിവരം ബഷീറിന്റെ കുടുംബം പുറത്ത് വിട്ടത്, പിന്നാലെ മഷൂറയുടെ വിശേഷങ്ങൾ പങ്കുവെച്ച് ബഷീറും സുഹാനയും ഒക്കെ എത്താറുണ്ടായിരുന്നു, ഇപ്പോൾ മഷൂറയുടെ പുതിയ വീഡിയോ ആണ് ഏറെ വൈറലാകുന്നത്, സ്കാനിംഗ് കഴിഞ്ഞതിനു ശേഷം ഉള്ള ഒരു വീഡിയോ ആണിത്, മഷൂറയുടെ യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

സ്കാനിങ് റൂമിലേക്ക് മഷൂറക്ക് മാത്രമായിരുന്നു പ്രവേശനം, സ്കാനിംഗ് കഴിഞ്ഞ് മഷൂറാ ഇറങ്ങി വരുന്നതും കാത്തിരിക്കുകയായിരുന്നു ബഷീറിന്റെ കുടുംബം, എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് മഷൂറാ സ്കാനിംഗ് റൂമിൽ നിന്നും പുറത്തേക്ക്ക് ഇറങ്ങി വന്നത്, സ്കാനിംഗ് റൂമിൽ നിന്നും പൊട്ടിക്കരഞ്ഞ് കൊണ്ടാണ് മഷൂറാ ഇറങ്ങി വന്നത്, കാര്യം എന്താണെന്ന് ആദ്യം മഷൂറക്ക് പറയുവാൻ സാധിച്ചില്ല, പിന്നീടാണ് മഷൂറ കാര്യം പറഞ്ഞത്. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടതിന്റെയും സ്‌കാനിങ്ങില്‍ കണ്ടതിന്റെയും  സന്തോഷത്തിൽ ആണ് മഷൂറ കരഞ്ഞത്, താരത്തിന്റെ ഈ വീഡിയോ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്, നിരവധി പേരാണ് വീഡിയോക്ക് കമെന്റുമായി എത്തുന്നത്.

മഷൂറാ ഗർഭിണി ആണെന്ന് മുൻപ് പലതവണ വാർത്തകൾ പ്രചരിച്ചിരുന്നു, അന്ന് ബഷീർ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, മഷൂറ ഗർഭിണിയാണ്, അവൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് കണ്ടന്റ് ഉണ്ടാക്കി കാശ് വാങ്ങുന്നവരുണ്ട്. അവരൊക്കെ സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ പറഞ്ഞാൽ പോരെ. അപമാനം പറയേണ്ടതില്ല. ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് നിങ്ങളോട് പറയും. അത് മറച്ച് വെക്കേണ്ടത് ഇല്ലല്ലോ എന്നാണ് സുഹാന ചോദിക്കുന്നത്. മഷൂറ ഭയങ്കരമാണ്, അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞോളൂ. അതെനിക്ക് റീച്ച് ഉണ്ടാക്കി തരുന്നതാണ്. പക്ഷേ ഇങ്ങനെയൊന്നും വേണ്ട. എന്നാണ് ബഷീർ പ്രതികരിച്ചത്.