അമ്മയാകാൻ ഒരുങ്ങി മഷൂറ, സന്തോഷത്തിൽ തുള്ളിച്ചാടി ബഷീറും സുഹാനയും

വെള്ളാരംകണ്ണുമായെത്തിയ ബഷീറിനെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരിക്കാനെത്തിയപ്പോഴാണ്.രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവർക്ക് കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു.തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ബഷീർ ബഷി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്.താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു.ഇതിൽ പ്രധാന വേഷത്തിൽ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു.

രണ്ട് വിവാഹം ചെയ്ത താരത്തിന് വിമർശകരും നിരവധിയാണ്. സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ബഷീറും ഭാര്യമാരും പങ്കുവെക്കാറുണ്ട്, ഇപ്പോൾ പുതിയൊരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് ബഷീറും കുടുംബവും, വീട്ടിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്താൻ പോകുന്ന സന്തോഷമാണ് ബഷീർ തന്റെ സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്, തന്റെ ഭാര്യ മഷൂറ അമ്മയാകാൻ പോകുന്ന വാർത്തയാണ് ബഷീർ ആരാധകരെ അറിയിച്ചിരിക്കുന്നത്. യൂട്യൂബ് ചാനൽ വഴിയും ഈ സന്തോഷ വാർത്ത ബഷീറും സുഹാനയും അറിയിച്ചിട്ടുണ്ട്.

മലയാളം ബിഗ് ബോസ് സീസണ്‍ വണ്ണിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ബഷീര്‍ ബഷി. വിജയ സാധ്യതയുണ്ടായിരുന്നെങ്കിലും ഷോ അവസാന ഘട്ടത്തിലേക്ക് എത്തുന്നതിനുള്ളില്‍ താരം പുറത്ത് പോയിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം ടിക് ടോക് വീഡിയോസ് ചെയ്ത് ബഷീര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ബിഗ് ബോസിലേക്ക് എത്തിയ സമയത്ത് ബഷീര്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ക്ക് വിധേയമായത് രണ്ട് തവണ വിവാഹം കഴിച്ചു എന്ന കാര്യത്തിലാണ്. രണ്ട് ഭാര്യമാരും കുട്ടികളും ഒരു വീടിനുള്ളില്‍ സന്തോഷത്തോടെ കഴിയുന്നു എന്നതാണ് ശ്രദ്ധേയം. പലരും ഇതിനെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നെങ്കിലും അതൊന്നും ബഷീറിനെയോ കുടുംബത്തെയോ ബാധിച്ചിരുന്നില്ല.