നോട്ട് ബുക്കിൽ കൂടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മരിയ റോയ്‌യുടെ ഇപ്പോഴത്തെ ജീവിതം

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചെയ്ത സിനിമയാണ് നോട്ട്ബുക്ക്, മൂന്നു പെൺകുട്ടികളുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു, ചിത്രം ഏറെ ഹിറ്റായി മാറുകയും ചെയ്തിരുന്നു, റോമ, പാർവതി തിരുവോത്ത്, മരിയ റോയ് തുടങ്ങിയ താരങ്ങൾ അണിനിരന്ന ചിത്രം ഇന്നും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ചിത്രത്തിൽ സാറ എലിസബത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റോമയാണ്, സാറ എലിസബത്തിന്റെ സുഹൃത്ത് പൂജ കൃഷ്ണനായി അഭിനയിച്ചത് നടി പാര്‍വ്വതി തിരുവോത്ത് ആയിരുന്നു.മൂവര്‍ സംഘത്തിലെ പ്രധാന കഥാപാത്രമായ ശ്രീദേവി സ്വാമിനാഥന്‍ ആയി എത്തിയത് കോട്ടയം സ്വദേശിയായ മരിയ റോയ് ആയിരുന്നു. ശ്രീദേവി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ കൂടിയാണ് ചിത്രം മുന്നോട്ട് പോകുന്നത്, വളരെ നിശ്കളങ്കയായ ശ്രീദേവിയെ മരിയ റോയ് വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചത്, ആദ്യ ചിത്രത്തിൽ കൂടി തന്നെ മരിയ ഏറെ ജനശ്രദ്ധ നേടുകയും ചെയ്തു, എന്നാൽ ആദ്യ സിനിമ ശേഷം മരിയയെ പിന്നീട് സിനിമയിൽ ആരും അധികം കണ്ടിട്ടില്ല.

വളരെ ചെറുപ്പം മുതല്‍ തന്നെ കലാപ്രവര്‍ത്തനങ്ങളിൽ ഏറെ സജീവമായ മരിയ നൃത്തവും അഭ്യസിച്ചിരുന്നു, മാത്രമല്ല യുകെ, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഷങ്ങളോളം താരം നൃത്തരൂപങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തു.വിദ്യാഭ്യാസ വിദഗ്ദയും വനിതക്ഷേമ പ്രവര്‍ത്തകയുമായിരുന്ന മേരി റോയിയുടെ കൊച്ചുമകളാണ് മരിയ, അത് മാത്രമല്ല പ്രശസ്ത എഴുത്ത്കാരിയും ബുക്കര്‍ പ്രൈസ് വിന്നറുമായ അരുന്ധതി റോയ് മരിയയുടെ അച്ഛന്റെ സഹോദരിയാണ്. പത്തൊൻപതാം വയസ്സിൽ ആണ് മരിയ നോട്ട് ബുക്കിൽ അഭിനയിക്കുന്നത്. അതിനു ശേഷം സിനിമയിലേക്ക് നിരവധി അവസരങ്ങൾ വന്നെങ്കിലും സിനിമ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു താരം,

ഇപ്പോൾ വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിയ്ക്കുകയാണ് താരം, ജയസൂര്യ പ്രധാന കഥാപാത്രമായി എത്തിയ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ രണ്ടാം വരവ്. കമല നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ് സിനിമയില്‍ അതിഥി താരമായും നടി അഭിനയിച്ചു. 2015 ൽ ആണ് മരിയ വിവാഹിതയാകുന്നത്, തന്റെ ഭർത്താവിനും കുടുംബത്തിനും ഒപ്പം ജീവിതം ആസ്വദിക്കുകയാണ് താരം. സ്മിത്താണ് താരത്തിനെ വിവാഹം കഴിച്ചത്. ഒപ്പം തന്റെ നൃത്ത വിദ്യാലയത്തിന്റെ തിരക്കുകളിൽ ആണ് മരിയ.