മരക്കാറിന്റെ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ, ആരാധകർ പറഞ്ഞത് കേട്ടോ?

ഒരു പക്ഷെ വർഷങ്ങൾക് കൊണ്ട് മലയാള സിനിമ പ്രേമികൾ ആകാംഷയോട് കാത്തിരിക്കുന്ന ചിത്രം ആണ് കുഞ്ഞാലി മരക്കാർ. ലോക്ക്ഡൗൺ ആയത് കൊണ്ട് റിലീസ് മാറ്റിവെച്ച ചിത്രം പ്രദർശനത്തിന് എത്താനുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. എന്നാൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടും ചിത്രം വലിയ രീതിയിൽ തന്നെ വാർത്തകളിൽ  ഇടം നേടിയിരുന്നു. ഒടുവിൽ ഏറെ ചർച്ചകൾക്ക് ശേഷം ചിത്രം തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കാൻ തീരുമാനം ആകുകയായിരുന്നു. സർക്കാരും ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്തിരുന്നു. ഒടുവിൽ ആണ് ചിത്രം തിയേറ്ററിൽ തന്നെ എത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ കടുത്ത ആവേശത്തിൽ ആണ് ആരാധകരും. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ച മോഹൻലാലിന്റെ ഒരു പോസ്റ്റിനു ആരാധകർ നൽകുന്ന കമെന്റുകൾ ആണ് ശ്രദ്ധ നേടുന്നത്. പ്രണവിന്റെയും കല്യാണിയുടെയും ചിത്രമുള്ള പോസ്റ്റർ ആണ് താരം പങ്കുവെച്ചത്.

ദിവസോം മരക്കാറിന്റെ പോസ്റ്റ്‌ ഇടാൻ ഉള്ള കോൺഫിഡൻസ് മാത്രം മതി സിനിമയുടെ നിലവാരം എത്ര ഉണ്ടെന്ന് മനസ്സിലാക്കാൻ, ഏട്ടന്റെ കരളി പയറ്റും – മീശ പിരിയും കാണാൻ ഡിസംബർ 2 ന് ടികെറ്റ് എടുത്തോളി. അമ്മാതിരി ഐറ്റമാണ് വരുന്നത് – ഇന്ത്യയിലെ എല്ലാ റെക്കോർഡും എ10 ന്റെ പേരിലായിരിക്കും ഇന്ത്യയുടെ രാജാവ്, നേരത്തെ ഇതുപോലെ ഓരോ പോസ്റ്റർ വീതം ഇറക്കി വന്ന ഒരു ഐറ്റം ആയിരുന്നു ലൂസിഫർ. അപ്പോൾ പിന്നെ കൂടുതലൊന്നും പറയണ്ടല്ലോ, ലാലേട്ട പുതുലമുറക്കാരൻ അങ്ങയുടെ മകൻ പ്രണവ് അങ്ങയുടെ രക്ത തുടിപ്പുകൾ നിറയെ ലഭിച്ചിരിക്കുന്നു. താരപുത്രനെന്ന ഹു കൊന്നുമില്ലാത്ത നല്ലൊരു കലാക്കാരൻ.സിനിമ ലോകത്തിൽ വെട്ടിത്തിളങ്ങട്ടെ എല്ലാ വിധ ആശംസകളും നേരുന്നു ഈ അച്ഛനും മകനും. എന്നും നന്മകളോടെ തുടങ്ങി നിരവധി കമെന്റുകൾ ആണ് മോഹൻലാൽ പങ്കുവെച്ച പോസ്റ്റിനു ലഭിക്കുന്നത്.

അടുത്ത മാസം രണ്ടാം തീയതി ആണ് ചിത്രം റിലീസിനായി എത്തുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് ഇപ്പോൾ ഓരോ മലയാളി സിനിമ പ്രേമികളും. മലയാള താരങ്ങൾ മാത്രമല്ല തമിഴിലെയും ഹിന്ദിയിലെയും മുൻനിര താരങ്ങളും ചിത്രത്തിന്റെഭാഗമാകുന്നുണ്ട്. മലയാള സിനിമ കണ്ട ആദ്യത്തെ നൂറു കോടി ചിത്രം കൂടി ആണ് മരക്കാർ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.