ജീവിതത്തിൽ ഇനി ഒരിക്കലും എനിക്ക് നടക്കാൻ കഴിയില്ല എന്ന് കരുതിയ സമയം ആയിരുന്നു അത്

മലയാളി പ്രേഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മന്യ. ജോക്കർ എന്ന ദിലീപ് ചിത്രത്തിൽ കൂടിയാണ് താരം കൂടുതൽ ആരാധക ശ്രദ്ധ നേടിയത്. അതിനു ശേഷം നിരവധി മലയാള ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. കുറഞ്ഞ സമയം കൊണ്ട് തന്നെ താരം നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. അവയെല്ലാം തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു. വിടർന്ന കണ്ണുകളും നീളൻ മുടിയും ആയി പ്രേഷകരുടെ മുന്നിൽ എത്തിയ മന്യ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി എങ്കിലും വിവാഹത്തോടെ താരം സിനിമയിൽ നിന്നും അപ്രത്യക്ഷ്യം ആകുകയായിരുന്നു. ഇപ്പോൾ ഭർത്താവിനും കുഞ്ഞിനും ഒപ്പം വിദേശത്തു സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം. സിനിമയിൽ നിന്നും അപ്രത്യക്ഷം ആയി എങ്കിലും ഇന്നും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ ജീവിതത്തിൽ തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് മന്യ.

തനിക്ക് ഉണ്ടായ ഒരു പ്രതിസന്ധിയെ കുറിച്ചാണ് മന്യ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പ്രേക്ഷകരുമായി പങ്കുവെച്ചത്. മന്യയുടെ വാക്കുകൾ, ‘ഞാൻ ഇത് ചെയ്തു…. ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്‌ക് ഹെർണിയയ്ക്കും ശേഷമുള്ള ഡാൻസ്. വീണ്ടും എനിക്ക് നടക്കാൻ കഴിയുമെന്ന് പോലും ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. നൃത്തം ചെയ്യട്ടെ. ദൈവത്തിനും പ്രാർത്ഥിച്ചവർക്കും നന്ദി’ എന്നുമാണ് താരം നൃത്തം ചെയ്യുന്ന ഒരു വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. നിരവധി ആരാധകർ ആണ് താരത്തിന്റെ പോസ്റ്റിനു പ്രതികരണവുമായി എത്തിയത്. മന്യയ്ക്ക് ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഡിസ്‌കിന് തകരാറും ഉണ്ടായി എന്നും. എന്നാൽ ഓരോ ഘട്ടത്തിലും അതിനെ എല്ലാം അതിജീവിച്ചു താൻ തിരികെ വന്നു എന്നുമാണ് മാന്യ പറഞ്ഞത്.

ഓരോ പ്രതിസന്ധിയിലും തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു എന്നും എന്നാൽ ഡിസ്ക്കിനു തകരാൻ വന്നപ്പോൾ തനിക്ക് അതിനെ അതിജീവിക്കാൻ കഴിയില്ല എന്നും ഇനി താൻ നടക്കില്ല എന്നും താൻ കരുതി എന്നും എന്നാൽ ഒരു അത്ഭുതം ആണ് തന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നും ഈ പ്രതിസന്ധിയെയും താൻ അതിജീവിച്ചു എന്നും ഇപ്പോൾ നൃത്തം ചെയ്യാനും കഴിയും എന്നുമാണ് മന്യയുടെ പോസ്റ്റിനു വന്ന ആരാധകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടി.