എം. ജി സോമനെ പിന്തുടരുമ്പോൾ മാത്രമാണ് ഈ കുട്ടിയെ ആദ്യമായി സ്‌ക്രീനിൽ കാണിക്കുന്നത്


മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മനു അങ്കിൾ സിനിമയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. റസാഖ് സാലിഹ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ സിനിമ കാണാത്ത മലയാളികൾ ചുരുക്കമായിരിക്കും. ഈ സിനിമയിലെ ഖാദർ എന്ന കുട്ടിയെ ത്യാഗരാജനും സംഘവും പിന്തുടരുമ്പോൾ ബീച്ചിൽ വെച്ചു മമ്മൂട്ടിയുടെ വീട്ടിലെ കുട്ടികളുടെ സൈക്കിൾ മോഷ്ടിച്ചു കൊണ്ട് പോകും.

എന്നിട്ട് അവർ അത് കയ്യോടെ പിടിക്കുമ്പോൾ അവർ എന്നെ പിടിക്കാൻ വന്നത് കൊണ്ടാണ് ഞാൻ ഈ സൈക്കിളും കൊണ്ട് രക്ഷപ്പെട്ടത് എന്ന് പറയും. അതിൽ ഡെന്നി എന്ന കുട്ടി അവർ ആരാണെന്ന് ചോദിക്കുമ്പോൾ ഖാദർ മറുപടി പറയുന്നത്, അവർ ആരാണെന്ന് എനിക്ക് അറിയില്ല പക്ഷേ അവരാണ് നിങ്ങളുടെ മുത്തച്ഛനെ കൊന്നത് എന്ന് പറയും ത്യാഗരാജനും സംഘവും എം. ജി സോമനെ പിന്തുടരുമ്പോൾ മാത്രമാണ് ഈ കുട്ടിയെ ആദ്യമായി സ്‌ക്രീനിൽ കാണിക്കുന്നത്.

പിന്നെ എങ്ങനെ മനസ്സിലായി എം. ജി സോമൻ ഇവരുടെ മുത്തച്ഛൻ ആണെന്ന്? അറിയാവുന്നവർ പറഞ്ഞു തരൂ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ഈ സിനിമയിലെ സുരേഷ് ഗോപി ബോട്ടിൽ നിന്നും വെള്ളത്തിൽ വീഴുന്ന അവസാന ഫൈറ്റ് സീൻ ഷൂട്ട് ചെയ്തിരിക്കുന്നത് കൊല്ലത്തെ അഡ്വഞ്ചർ പാർക്കിലാണ്. ബാക്കി ഭാഗം മുഴുവൻ ഷൂട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്തും. പിന്നെ ഈ സിനിമയിൽ ഷിബു ചക്രവർത്തി രചിച്ച് ശ്യാം സംഗീതം നൽകിയ നല്ല രണ്ട് പാട്ടുകൾ ഉണ്ട്.

സോഷ്യൽ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഖാദറിനെ ഡെന്നിയ്ക്കും കസിൻസിനും പരിചയം ഉണ്ടാകാൻ സാധ്യതയില്ല എങ്കിലും ഖാദറിന് ഡെന്നിയേം കസിൻസിനേം അവരുടെ കുടുംബത്തെയും അറിയാൻ സാധ്യതയുണ്ട്, കുട്ടി പത്രം വായിക്കുമായിരിക്കും.. അതിൽ ചിലപ്പോൾ ന്യൂസ്‌ ഡീറ്റെയിൽസ് കാണുമായിരുന്നിരിക്കാം. കുടുംബക്കാരുടെയൊക്കെ ഫോട്ടോ സഹിതം വാർത്ത.

ചെക്കൻ അവരുടെ വീട്ടിൽ ഒളിച്ചിരിക്കുന്ന സീൻ ഉണ്ടല്ലോ അപ്പോ മുത്തച്ഛൻറെ ഫോട്ടോ കണ്ട് കാണും അങ്ങനെ മനസ്സിലാക്കിയത് ആവും, ഈ സിനിമ കാണാത്ത മലയാളികൾ ചുരുക്കമെന്നത് അതിശയോക്തി മാത്രമാണ്. ഈ കാലഘട്ടത്തിലാണ് ഇത് ഒരു മഹാസംഭവമായി പറയപ്പെടുന്നത്. അന്നത്തെക്കാലത്ത് ഒരു ആവറേജ് മാത്രം. ഇതിലെ സുരേഷ്ഗോപിയെയും ഇന്നാണ് പലരും പൊക്കി പറയുന്നത്. അന്ന് മിന്നലിനെപ്പറ്റി അധികമാരും നല്ല അഭിപ്രായം പറഞ്ഞതായി കേട്ടിട്ടില്ല. അപ്രതീക്ഷിതമായി മോഹൻലാൽ വന്നപ്പോൾ ഒരു കൈയടി കിട്ടിയതു മാത്രമാണ് എടുത്തു പറയാൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.