വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരികെ എത്തി മനോജ് കുമാർ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആയിട്ടുള്ള താര ദമ്പതികൾ ആണ് മനോജ് കുമാറും ഭാര്യ ബീന ആന്റണിയും. ഇരുവരും മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. തങ്ങളുടെ യൂട്യൂബ് ചാനലിൽ കൂടിയാണ് ഇരുവരും തങ്ങളുടെ സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. ഇവയ്‌ക്കെല്ലാം വലിയ രീതിയിൽ ഉള്ള സ്വീകാര്യതയും പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുണ്ട്. മിക്കപ്പോഴും മനോജ്ഉം മകനും കൂടിയാണ് തങ്ങളുടെ വീട്ടിലെ കാര്യങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കാറുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക് മുൻപാണ് അത്തരത്തിൽ മനോജ് ഒരു വീഡിയോ പങ്കുവെച്ചത്. പെട്ടന്നൊരിക്കൻ തനിക്ക് ഉണ്ടായ ഒരു അസുഖത്തെ കുറിച്ചാണ് മനോജ് വിഡിയോയിൽ പറഞ്ഞത്.

ബെൽസ് പള്‍സി എന്ന രോഗം തനിക്ക് പിടിപെട്ട കാര്യം ആണ് മനോജ് വിഡിയോയിൽ കൂടി പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒരു ദിവസം രാവിലെ എഴുന്നേറ്റ തന്റെ മുഖത്തിന്റെ ഒരു വശം കോടി ഇരിക്കുകയായിരുന്നു എന്നും ആദ്യം കരുതി സ്ട്രോക്ക് ആയിരിക്കും എന്ന്, എന്നാൽ പിന്നീട് വിശദമായ പരിശോധനയിൽ കൂടിയാണ് ബെൽസ് പൾസി ആണ് തനിക്ക് പിടിപെട്ടത് എന്ന് മനസ്സിലായത് എന്നും ആർക്ക് വേണമെങ്കിൽ വരാവുന്ന ഒരു അസുഖം ആണ് ഇത്. ഇത് വന്നെന്നു കരുതി ഭയപ്പെടേണ്ട കാര്യവും ഇല്ല. ഈ അസുഖത്തെ കുറിച്ച് ഒരു അറിവ് നിങ്ങൾക്ക് ഉണ്ടാകാൻ ആണ് ഞാൻ ഇത്തരത്തിൽ ഇപ്പോൾ ഒരു വീഡിയോയുമായി എത്തിയത് എന്നുമാണ് മനോജ് അന്ന് ആരാധകരുമായി പങ്കുവെച്ചത്.

ഇപ്പോഴിതാ തന്റെ അസുഖം പൂർണ്ണമായും ഭേതമായെന്നും താൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ച് വന്നിരിക്കുകയാണെന്നുമുള്ള സന്തോഷവാർത്ത പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മനോജ്. ഒരു ഭക്തി ഗാനത്തിന്റെ ഭാഗമായാണ് വീണ്ടും തിരിച്ച് വന്നത് എന്നും ഇങ്ങനെ ഒരു തിരിച്ച് വരവ് ഉണ്ടാകുമെന്നു ഒരിക്കലും താൻ കരുതിയില്ലെന്നും അസുഖം ഇപ്പോൾ പൂർണ്ണമായും ഭേതമായെന്നും എനിക്ക് വേണ്ടി പ്രാർത്ഥിച്ച നിങ്ങളോടും എന്റെ കൂടെ നിന്ന ദൈവത്തോടും ആണ് ഈ അവസരത്തിൽ എനിക്ക് നന്ദി പറയാൻ ഉള്ളത് എന്നുമാണ് വീഡിയോയിൽ കൂടി മനോജ് പറയുന്നത്. നിരവധി ആരാധകർ ആണ് താരത്തിന് ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.