പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരങ്ങളിൽ ഒരാൾ ആണ് മനോജ് കെ ജയൻ. ഒരു പക്ഷെ ഹേറ്റേഴ്‌സ് ഇല്ലാത്ത വളരെ കുറച്ച് മലയാള നടന്മാരിൽ ഒരാൾ ആണ് മനോജ് കെ ജയൻ എന്ന് തന്നെ പറയാം. നിരവധി ചിത്രങ്ങളിൽ കൂടി താരം മലയാളികളുടെ ഇഷ്ട്ടം നേടി എടുത്തു. നായകൻ ആയും സഹനടൻ ആയും ഹാസ്യ താരം ആയും വില്ലൻ ആയും എല്ലാം മലയാളികളുടെ മുന്നിൽ എത്തിയ താരം എന്നാൽ അനന്തഭദ്രത്തിൽ ദിഗംബരൻ ആയി സിനിമ പ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞ് എന്ന് തന്നെ പറയാം.
ഇന്നും നിരവധി ആരാധകർ ആണ് ദിഗംബരന് ഉള്ളത്. വില്ലൻ ആയിട്ടാണ് എത്തിയതെങ്കിൽ കൂടിയും ചിത്രത്തിൽ ഹീറോയെക്കാളും മികച്ച അഭിനയം ആണ് താരം കാഴ്ച വെച്ചത്. ഇപ്പോഴിതാ മനോജ് കെ ജയനെ കുറിച്ഛ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ചാർളി എ കെ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ശിവറാം എന്ന കഥാപാത്രത്തിനോട് കാട്ടിയ അനീതി ഒഴിച്ചാൽ നോവലിനോട് നീതി പുലർത്തിയ മികച്ച തിരക്കഥ. സുനിൽ പരമേശ്വരൻ. മലയാളത്തിൽ വന്നിട്ടുള്ള ഏതു ചിത്രത്തിനെയും കവച്ചു വക്കുന്ന മേക്കിങ് സന്തോഷ് ശിവൻ മാജിക്. വില്ലനിസത്തിന്റെ എക്സ്ട്രീം ലെവൽ. ദിഗംബരൻ. മനോജ് കെ ജയൻ തീയേറ്ററിൽ കണ്ടവർ ഭാഗ്യവാൻമാർ. കാന്താര മലയാളത്തിലേക്ക് ചെയ്താൽ മനോജ് കെ ജയൻ തിരിച്ചുവരവ് ലഭിക്കും.
അണ്ടർ റേറ്റഡ് നടനാണ് അദ്ദേഹം. അവസരവംശം സൂപ്പർ ഹിറ്റ് ആയിരുന്നെങ്കിൽ സൂപ്പർസ്റ്റാർ ആകുമെന്ന് പറഞ്ഞ മാധ്യമങ്ങൾ ഉണ്ടായിരുന്നു. സർഗ്ഗവും സ്വർണ്ണകിരീടവും ചെയ്തത് ഒരേ മനുഷ്യനാണ് അതാണ് അത്ഭുതം. എത്രയോ കഥാപാത്രങ്ങൾ. ബിജുമേനോന് വെള്ളിമൂങ്ങയിലൂടെ കിട്ടിയപ്പോൾ ഒരു തിരിച്ചുവരവാണ് അദ്ദേഹത്തിന് കിട്ടേണ്ടത് എന്നനുമാണ് പോസ്റ്റിൽ പറയുന്നത്.

ഇന്നലെ കുമാരി കണ്ടപ്പോൾ ഷൈൻ ടോമിൻറെ സ്ഥാനത്തു വെറുതെ മനോജ് കെ ജയനെ സങ്കൽപ്പിച്ചു. ഷൈൻ ടോം ചാക്കോയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നി, നോവലിന്റെ അത്രയും സിനിമ വന്നിട്ടില്ല, എക്സെപ്റ്റ് ദിഗംബരൻ. ആ നോവൽ വായിച്ചിട്ടുള്ളവർക്കറിയാം അതിന്റെ റേഞ്ച്, രണ്ടാം ഭാഗത്തിന് സ്കോപ്പ്’ ഉള്ള സിനിമയാണ് ഇത്. ആദ്യ ഭാഗത്തിൽ ദിഗംബരൻ മരിച്ചിട്ടില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്.