ഗിരീഷൻ എന്ന ഗായകൻ സെയ്താപ്പേട്ട ഗിരി എന്ന ഗ്യാങ്സ്റ്റർ ആയ കഥ പറയുന്നത് ഓർമ്മ ഇല്ലേ


മോഹൻലാൽ നായകനായി എത്തിയ റോക്ക് ആൻഡ് റോൾ സിനിമയിൽ മനോജ് കെ ജയൻ അവതരിപ്പിച്ച ഒരു കഥാപാത്രത്തെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഗരുഡൻ ഗരുഡ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വടക്കാഞ്ചേരിക്കാരൻ ഗിരീഷൻ എന്ന ഗായകൻ സെയ്താപ്പേട്ട ഗിരി എന്ന ഗ്യാങ്സ്റ്റർ ആയ കഥ വടക്കാഞ്ചേരിയിലെ ഗാനമേള ട്രൂപ്പുകളിലെ നിറ സാന്നിധ്യമായിരുന്ന ഗിരീഷന് ഉത്രാളിക്കാവിനെ ഉത്സവ രാത്രി ഹരീമുരളീരവം പാടിക്കൊണ്ടിരിക്കേ അയാൾക്ക് പെട്ടൊന്നൊരു വെളിപാടുണ്ടാവുന്നു. എന്താ സിനിമയിൽ പാടണം.

ജൂനിയർ യേശുദാസ് ആവണം. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന അമ്മയുടെ ബാഗിൽ നിന്ന് 1500 രൂപയും എടുത്ത് ആഹ് രാത്രി വെളുക്കുന്നതിനു മുന്നേ അയാൾ വടക്കാഞ്ചേരി വിടുന്നു. കയ്യിൽ ആകെ കരുതിയത് മൂന്നു കൂട്ടം വൈറ്റ് ആൻഡ് വൈറ്റ് ഡ്രെസ്സും ചൂടുവെള്ളം കുടിക്കാൻ ഒരു ഫ്ലാസ്കും. ഒന്ന് ഒച്ചത്തിൽ ചിരിച്ചാൽ പോലും തൊണ്ടയിൽ പോറൽ വീഴുമോ എന്ന് പേടിച്ചിരുന്ന പാവം പയ്യൻ ആയിരുന്നു വടക്കാഞ്ചേരിക്കാരൻ ഗിരീശൻ. അയാളാണ് രാത്രിക്ക് രാത്രി ജൂനിയർ യേശുദാസ് ആവാൻ ഇറങ്ങി തിരിച്ചതെന്നോർക്കണം.

മദിരാശി ലക്ഷ്യമാക്കിയുള്ള ആഹ് യാത്രയിൽ ഗിരീശൻ ചെന്നെത്തിയത് മദ്രാസിലെ സെയ്താപ്പേട്ടയിലെ ഒരു ചേരിയിൽ ആയിരുന്നു. ഗുണ്ടകളും പിടിച്ചു പറിക്കാരും മാത്രം താമസിക്കുന്ന ആഹ് ചേരി ഒരു രാത്രി കൊണ്ട് തന്നെ ഗിരീശൻ തിരിച്ചറിഞ്ഞു. ഇവിടെ തനിക്ക് പിടിച്ചു നിക്കാൻ പറ്റൂല എന്ന്. പിറ്റേന്ന് തന്നെ തിരിച്ചു വടക്കാഞ്ചേരിക് വിട്ടാലോ എന്ന് വിചാരിച്ചെങ്കിലും ആകെ ഉണ്ടായിരുന്ന പണം മാര്‍വാടിക്ക് മുറിക്കുള്ള വാടക കൊടുത്തതു കൊണ്ടും തിരിച്ചു പോയ അമ്മ വീട്ടിൽ കയറ്റില്ലെന്ന് അറിയുന്നത് കൊണ്ടും പിടിച്ച് നിന്ന്.

പിറ്റേന്ന് തൊട്ട് വെള്ള ഷർട്ടും പാന്റ്സും ഇട്ട് അലച്ചിൽ തുടങ്ങി. മ്യൂസിക് ഡിറക്ടർസ് ന്റെ വീടുകളിൽ കാലത്ത് ചെന്ന് നിന്ന് അവർക്ക് കണി കാണാൻ നിന്ന് കൊടുക്കുന്നത് ഗിരിഷന് പതിവായി. അങ്ങനെ കാലം ഒരുപാട് പോയി.. പട്ടിണി ആയി തുടങ്ങി. ചുടു വെള്ളം പോയിട്ട് മദ്രാസിലെ പൈപ്പ് വെള്ളം പോലും കിട്ടാത്ത പരുവം ആയി. വെള്ള ഷിർട്ടിൽ ചെളി വീണു തുടങ്ങി. വാടക കുടിശിക കൂടി തുടങ്ങി.(ലാഗ് അടിക്കുന്നുണ്ടെങ്കില്‍ ഇനികുറച്ച് സ്പീഡില്‍ പറയാം) അങ്ങനെ ഇരിക്കെ വാടക കൊടുക്കാത്തതു കൊണ്ട് ഹൗസ്‌ ഓണർ അയാളെ പിടിച്ചു മുറിക്ക് പുറത്തേക്കിടുന്നു.

സകല ദേഷ്യം കൂടെ കൂടെ ഗിരീഷൻ അയാളെ ചെവിക്കല്ലിൽ തീർക്കുന്നു. അയാൾ വെറുതെ ഇരിക്കുവോ. ഗുണ്ടകളെ ഇറക്കി അവന്മാരോട് ഗിരീഷൻ തല്ലി നിന്ന്. ഈ ചവാൻ തീരുമാനിച്ചവന്റെ ഒരു ഉശിരുണ്ടല്ലോ അതിനു മുന്നിൽ ഗുണ്ടകൾ പതറി. അടിച്ചു ജയിച്ചു. അത് ഗിരീഷനെ പുതിയൊരു തൊഴില് കൊടുത്തു കൂലി തല്ല്.. അങ്ങനെ ഒരുപാട് നാൾ.. ഒടുക്കം സെയ്താപ്പേട്ടിലെ ഏറ്റവും വലിയ ദാദ ഓട്ടോ കുമാറിനെ ആൾ അറിയാതെ തല്ലുന്നു അതോടെ ഓട്ടോ കുമാറിന്റെ വീഴ്ചയും വാടക്കഞ്ചേരിക്കാരൻ ഗിരീഷനിൽ നിന്ന് സൈതപെട്ട ഗിരി എന്ന ഗ്യാങ്സ്റ്റർന്റെ ഉദയവും ഉണ്ടാവുന്നു. ഇന്ന് അയാൾ പണം കൊണ്ടും രാഷ്ട്രീയ ബന്ധം കൊണ്ടും നമുക്കൊന്നും ചിന്തിക്കാനും കൂടെ പറ്റാത്ത ചെന്നെയിലെ ബഡാ ടീം ആണ്. പക്ഷെ ഇപ്പഴും പിന്നണി ഗായകൻ സെന്റിമെന്റ്സ് കൊണ്ട് അയാൾ ആഹ് വൈറ്റ് ഡ്രസ്സ് ധരിക്കാറുണ്ട് എന്നുമാണ് പോസ്റ്റ്.