പതിനാറ് വയസ്സ് ഉള്ള ഞാൻ ഇങ്ങനെ ആയിരുന്നു, ചിത്രങ്ങളുമായി യുവതാരം

മലയാള സിനിമയിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒരു താരത്തിന്റെ യൗവന കാലത്തിലെ ചിത്രം ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ആദ്യം ചിത്രം ആരുടേത് ആണെന്ന് അത്ര പെട്ടന്ന് ഒന്നും ആരാധകർക്ക് മനസ്സിലാകില്ല എന്നും സൂക്ഷിച്ച് നോക്കുമ്പോൾ ആയിരിക്കും ആൾ ആരാണെന്ന് മനസ്സിലാകുന്നത്. മനോജ് കെ ജയന്റെ പതിനാറാം വയസിൽ ഉള്ള ചിത്രങ്ങൾ ആണ് ആരാധകർക്ക് ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മനോജ് കെ ജയൻ തന്നെ ആണ് തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 16 വായതിനിലെ എന്നാ തലക്കെട്ടോട് കൂടിയാണ് മനോജ് തന്റെ പഴയ ചിത്രം പങ്കുവെച്ചത്. വളരെ പെട്ടന്ന് തന്നെ ചിത്രം ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് മനോജ് കെ ജയന്റെ ചിത്രം കണ്ടു കമെന്റുകളുമായി എത്തിയത്.

അന്നും ഇന്നും എന്നും ഗ്ലാമർ പയ്യൻ മനോജേട്ടൻ, ആ വയസ്സിലും ഹാൻഡ്‌സം ആണല്ലോ മനോജ്‌ ചേട്ടായി, ഇവിടെ വന്നു കുഞ്ഞിക്കവിനെ കണ്ടപ്പോൾ മനസൊന്നു പതറി, ഇത് മനോജേട്ടൻ ആണോ? ആ മനോജേട്ടൻ ആണോ ഈ മനോജേട്ടൻ, പഴയതൊക്കെ തപ്പിയെടുക്കൽ ആണല്ലേ ഇപ്പോൾ ജോലി,  അന്നും കിടു ആയിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് മനോജ് കെ ജയൻ പങ്കുവെച്ച പോസ്റ്റിന് ലഭിക്കുന്നത്.

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മനോജ് കെ ജയൻ. നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് പ്രേഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരം കൂടിയാണ് മനോജ് കെ ജയൻ.  നായകൻ ആയും വില്ലൻ ആയും ഹാസ്യ നടൻ ആയും എല്ലാം തന്നെ നിരവധി ചിത്രങ്ങളിൽ കൂടി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. അഭിനയത്തിനൊപ്പം തന്നെ മനോഹരമായി പാട്ട് പാടാൻ കൂടി കഴിവുള്ള മനോജ് പലപ്പോഴും പൊതു വേദികളിൽ ഗാനം ആലപിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ തന്നെ മുൻപന്തിയിൽ നിന്നിരുന്ന നടി ഉർവശിയെ ആയിരുന്നു മനോജ് ആദ്യം വിവാഹം ചെയ്തത്. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം വിവാഹബന്ധം വേർപ്പെടുത്തിയ ഇരുവരും പിന്നീട് മറ്റ് ജീവിതങ്ങളിലേക്ക് തിരിയുകയായിരുന്നു. ഉർവ്വശിയുടേയും മനോജിന്റെയും മകൾ കുഞ്ഞാറ്റ മനോജ് കെ ജയന് ഒപ്പമാണ് താമസം. രണ്ടാമത് വിവാഹിത ആയ ഉർവശിക്ക് ഒരു മകൻ കൂടി ഉണ്ട് ഇപ്പോൾ.