മനോജ് കെ ജയന്റെ പോസ്റ്റിന് ആരാധകർ നൽകിയ കമെന്റ് കണ്ടോ

മലയാളികളുടെ ഇഷ്ട്ട താരങ്ങളിൽ ഒരാൾ ആണ് മനോജ് കെ ജയൻ. നായകനായും വില്ലനായും സഹനടനായും മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് മനോജ് കെ ജയൻ, കർണാടക സംഗീതജ്ഞനായ ജയന്റെ മകനായി കോട്ടയത്താണ് മനോജ് കെ ജയൻന്റെ ജനനം കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കിയ മനോജ് 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ. ഈ ചിത്രം പുറത്തിറങ്ങിയില്ല. 1990-ൽ പെരുന്തച്ചനിലൂടെ മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി. 1992-ൽ പുറത്തിറങ്ങിയ സർഗത്തിലെ “കുട്ടൻ തമ്പുരാൻ” എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും “കുട്ടൻ തമ്പുരാനെ” അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ നായക വേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്തു. മണിരത്നം സംവിധാനം ചെയ്ത ദളപതിയിലൂടെ തമിഴ് സിനിമയിൽ എത്തിയ മനോജിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു ദീപാവലി. ദീപാവലി ദിനത്തിനോട് അനുബന്ധിച്ച് താൻ അഭിനയിച്ച ഒരു ചിത്രത്തിലെ ഗാനം മനോജ് തന്റെ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു. എനിക്കുമുണ്ട് ഒരു ദീപാവലി പാട്ട്, “സോപാനം”1993 എന്ന തലകെട്ടോടുകൂടിയാണ് താരം ഗാനം പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിനു കമെന്റുകളുമായി എത്തിയത്. സോപാനം. സിനിമയിലെ എല്ലാ പാട്ടും നല്ലത് തന്നെയാ താരനൂപുരം എന്നുതുടങ്ങുന്ന പാട്ട് ഒത്തിരി ഇഷ്ടം, സോപാനത്തിലെ ക്ഷീര സാഗര ശയന ..ത്യാഗരാജ കീർത്തനം ..ഇപ്പോഴും യൂട്യൂബിൽ എടുത്തു കാണും ..വല്ലാതെ മനസ്സ് സങ്കടപ്പെട്ടിരിക്കുമ്പോ ആശ്വാസം ആണ് അത്.

ഒരുപാട് നാളായി ഈ പാട്ട് കേട്ടിട്ട്. പഴയ കാലത്തിലേക്ക് പോയപോലെ, സോപാനം, കുടുംബസമേതം ഇതൊക്കെ മറക്കാൻ പറ്റാത്ത സിനിമകളാണ്.ഒരുപാട് ഇഷ്ടം, ഒരുപാട് ഇഷ്ടമുള്ള സോങ് ആണ്… നല്ല ഒരു ഫീൽ..സത്യം പറഞ്ഞാൽ മനോജേട്ടന്റെ സോപനത്തിലെ അഭിനയം കണ്ടിട്ട് ഞൻ കരഞ്ഞിട്ടുണ്ട്… ഒട്ടും അതിശയൊക്തി അല്ല സത്യം  തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നത്.